HOME
DETAILS

സ്വകാര്യ മില്ലിലേക്ക് കടത്തിയ 10 ചാക്ക് റേഷനരി നാട്ടുകാര്‍ പിടികൂടി

  
backup
November 02 2016 | 21:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f

 

തിരൂര്‍: സ്വകാര്യ മില്ലിലേക്കു റേഷന്‍ ഷോപ്പില്‍ നിന്നും വന്‍തോതില്‍ അനധികൃതമായി കടത്തിയ അരി നാട്ടുകാര്‍ പിടികൂടി. നിറമരുതൂര്‍ പത്തമ്പാട് പി.മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതതയിലുള്ള 64 -ാ0 നമ്പര്‍ റേഷന്‍ ഷാപ്പില്‍ നിന്നാണു 10 ചാക്ക് അരി കടത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ ബംഗാളി തൊഴിലാളികളെ ഉപയോഗിച്ച് അരി കടത്തുകയായിരുന്നു.
റേഷന്‍ ഷോപ്പിന്റെ സമീപത്തുള്ള മുറിവഴിക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അരി മില്ലിലേക്കാണ് അരി കടത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. അരി ചാക്കുകളുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പോകുന്നതു കണ്ടവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു നാട്ടുകാര്‍ സംഘടിക്കുകയും അരി മില്ലിലേക്ക് ഒരുമിച്ചെത്തി പരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് 10 ചാക്ക് റേഷനരി കണ്ടെത്തിയത്.
താനൂര്‍ പൊലിസിലും സപ്ലൈ ഓഫിസിലും വിവരമറിയിച്ചുവെങ്കിലും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതിനു മുമ്പും ഈ റേഷന്‍ ഷോപ്പില്‍ നിന്നും അരി കരിഞ്ചന്തയിലേക്ക് കടത്തിയതായി നാട്ടുകാര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago