HOME
DETAILS
MAL
മഴ കനിഞ്ഞില്ല; സൗഹൃദകൂട്ടായ്മയില്‍ വിളഞ്ഞ നാലേക്കല് നെല്‍കൃഷി കരിഞ്ഞുണങ്ങി
backup
November 02 2016 | 21:11 PM
വണ്ടൂര്‍: തുലാവര്‍ഷവും അനുഗ്രഹിക്കാതെയായതോടെ നാലേക്കറില്‍ പാട്ടകൃഷിയായി ചെയ്ത നെല്‍ ഉണങ്ങി നശിക്കുന്നു. തിരുവാലി പഞ്ചായത്തിലെ വാളോറിങ്ങല്‍ പുന്നപ്പാല ഷൗക്കത്തലി,
സുഹൃത്ത് മാനീരി മോയിന്‍ എന്നിവര്‍ ചേര്‍ന്ന് ഇറക്കിയ നാലേക്കര്‍ കൃഷിയാണ് ഉണങ്ങുന്നത്.കടം വാങ്ങിയും ലോണെടുത്തും ഒരു ലക്ഷം രൂപ ചെലവിലായിരുന്നു കൃഷി തുടങ്ങിയത്. കരുണയിനത്തില് പെട്ട നെല്ലാണു പാകിയത്.
പാടത്തിന്റെ അടിവശം വിണ്ടു കീറി. കതിരിട്ട നെല്ലുകളാമ് ഉണങ്ങിയത്. തുടക്കത്തില്‍ പാടത്തില്‍ വെള്ളം കുറഞ്ഞപ്പോള്‍ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം എടുത്തു കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വറ്റിയതാണു കര്‍ഷകര്‍ക്കു തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."