റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ സൂജന്‍ യാത്രയായി
കോട്ടക്കല്‍: എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അര്‍ഹിച്ച നിയമന ശിപാര്‍ശക്കായി കോടതികളില്‍ കയറിയിറങ്ങാന്‍ ഇനി കിഴിശ്ശേരിയിലെ സൂജന്‍ ഉണ്ടാകില്ല. അധികാരികളുടെ നിസംഗതയാല്‍ അവഗണന ഏറ്റുവാങ്ങി അര്‍ഹിച്ച ജോലി നഷ്ടപ്പെട്ടതു നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മലപ്പുറം ജില്ല എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റില്‍ വിരലിലെണ്ണാവുന്നര്‍ മാത്രം ശേഷിച്ചിരിക്കെ നൂറിലധികം അധ്യാപക ഒഴിവുകളാണു സ്കൂളുകളില്‍ നിലനില്‍ക്കുന്നത്. റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിച്ചുവെങ്കിലും അതിനു മുമ്പെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല ഒഴിവുകളും ഈ ലിസ്റ്റില്‍നിന്നു നികത്തപ്പെടാമായിരുന്നിട്ടും അതിനു മുതിരാത്ത പി.എസ്.സി നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണു സൂജന്‍ വിടവാങ്ങിയത്. പി.എസ്.സിയുടെ ഈ അനാസ്ഥക്കെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൂജന്റെ സുഹൃത്തുക്കള്‍. കിഴിശ്ശേരി മാങ്കാവ് സ്വദേശി നെച്ചിപ്പറമ്പ് ശ്രീധരന്-ജയ ദമ്പതികളുടെ ഏക ആണ്‍തരിയാണ് മുപ്പതുകാരനായ സൂജന്‍. രണ്ട് സഹോദരിമാരുണ്ട്.
ജോലിക്കു പോകാന്‍ കഴിയാത്ത അച്ഛന്റെ ഏക ആശ്രയവും ഇദ്ദേഹമായിരുന്നു. അമ്മ കഴിഞ്ഞ വര്‍ഷം മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി പ്രജുഷയാണു ഭാര്യ. ഒന്നര വയസുള്ള ജിയ ഏക മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."