പത്താന്‍കോട്ട് അന്വേഷണത്തിന് അനുമതി തേടി എന്‍.ഐ.എ പാകിസ്താന് കത്തയച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് എന്‍.ഐ.എ ( നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ) പാകിസ്താന് കത്തയച്ചതായി റിപ്പോര്‍ട്ട്. നേരത്തെ പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്. ഏജന്‍സി പാക് വിദേശകാര്യ മന്ത്രാലയത്തിന് കത്തയക്കുകയും അവരത് പാകിസ്താന് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, ഇയാളുടെ സഹോദന് അബ്ദുള്‍ റഊഫ്, ഷാഹിദ് ലത്തീഫ് എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടിയാണിത്. കഴിഞ്ഞ മാസം അവസാനം ഉചിതമായ സമയത്ത് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."