HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്; മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം
backup
November 02 2016 | 21:11 PM
എടക്കര: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടാന്‍ ആളുകള്‍ പരക്കം പായുമ്പോള്‍ അര്‍ഹത ഇല്ലാത്തതിനാല്‍ തന്നെ ഒഴിവാക്കി തരണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മാതൃകയായി. എടക്കര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ മുസ്ലിം ലീഗിലെ കാട്ടുകണ്ടന്‍ ആയിഷക്കുട്ടിയാണ് അര്‍ഹത ഇല്ലാത്തതു കൊണ്ട് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജുവിന് കത്ത് നല്‍കിയത്.
പട്ടിക പരിശോധിച്ചപ്പോള്‍ ഇന്നലെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ ആലീസ് അമ്പാട്ടിനെ ഉടന്‍ തന്നെ വിവരം അറിയിച്ചു.ഇരുവരും ഒന്നിച്ചെത്തിയാണ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."