HOME
DETAILS
MAL
തൃപ്പനച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണം
backup
November 02 2016 | 21:11 PM
തൃപ്പനച്ചി: തൃപ്പനച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂനിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കിടത്തി ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗികള്‍ക്ക് അതിന്റെ ഉപകാരം ലഭിക്കുന്നില്ലെന്നും ഇതിനൊരു പരിഹാരം കാണുംവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.അബൂബക്കര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഒ.പി.എ കരീം, ട്രഷറര്‍ ടി.പി സൈനുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."