വൈദ്യുതിയും വെള്ളവും നിര്‍മിക്കുന്ന രീതി കൗതുകമായി
മഞ്ചേരി: മഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ വേസ്റ്റ് മാനേജ്മെന്റ് ഉപകരണത്തില്‍ നിന്നും വൈദ്യുതിയും വെള്ളവും നിര്‍മിക്കുന്ന രീതി ശ്രദ്ധേയമായി. ഹയര്‍ സെക്കന്‍ഡറി സയന്‍സ് വിഭാഗത്തില്‍ മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് കൗതുകകരമായ പ്രദര്‍ശനം അവതരിപ്പിച്ചത്. റബര്‍, പ്ലാസ്റ്റിക്, മെറ്റല്‍,കംപ്യൂട്ടര്‍ കേബിളുകള്‍ തുടങ്ങിയവ പോലും ഈ ഉപകരണത്തില്‍ സംസ്കരിക്കാനാവും. പ്ലാസ്മ റിയാക്ടറില്‍ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയാണ് വിവിധ പ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കക. വെള്ളം ശുദ്ധീകരിക്കുന്ന രീതിയും വിദ്യാര്‍ത്ഥി പ്രദര്‍ശിപ്പിച്ചു. വരാനിരിക്കുന്ന കടുത്ത ജലക്ഷാമം നേരിടുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് പന്തല്ലൂര്‍ പി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനികളായ ഷില്ഷയും റാനിയയും അവതരിപ്പിച്ചത്. മഴവെള്ളം വീടിന്റെ ടെറസിലേക്ക് വീഴ്ത്തിയ ശേഷം മണ്ണ്,കല്‍ക്കരി തുടങ്ങിയ മിശ്രിതങ്ങളുള്ള കുഴിയിലെത്തിക്കുകയും ശേഷം ശുദ്ധീകരിച്ച് കിണറ്റിലേക്ക് ഒഴുക്ക് വിടുകയും ചെയ്യുന്ന രീതിയാണിത്. കടുത്ത വേനലിലും ഇങ്ങനെ സൂക്ഷിച്ച വെള്ളം നിലനില്‍ക്കുമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. മേളക്കു ഇന്നു പരിസമാപ്തിയാവും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."