സംഭവസ്ഥലത്ത് മണിക്കൂറുകള്‍ നീണ്ട പരിശോധന
മലപ്പുറം: സ്‌ഫോടനം നടന്ന സ്ഥലത്ത് ഇന്നലെ പരിശോധനക്കെത്തിയത് വിവിധ അന്വേഷണ ഏജന്‍സികള്‍. രാവിലെ മുതല്‍ മണിക്കൂറുകളോളം നീണ്ട പരിശോധനയാണ് ഇന്നലെ സംഭവ സ്ഥലത്ത് നടന്നത്. സ്‌ഫോടനം നടന്ന സമയം മുതല്‍ ഇവിടെ പൊലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ കൊല്ലത്ത് നിന്നുള്ള അന്വേഷണ സംഘവും എന്‍.ഐ.എ സംഘവും സ്ഥലത്തെത്തി. എന്‍.ഐ.എ സംഘം രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ക്യൂബ്രാഞ്ചും ഇന്നലെ പരിശോധനക്കെത്തിയിരുന്നു. തൃശൂരില്‍ നിന്നുള്ള വിരലയാള വിദഗ്ധരും പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്നു. മൈസൂരിലെ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘവും സ്ഥലത്തെത്തുന്നുണ്ട്. കൊല്ലത്തും വെല്ലൂരിലും മൈസൂരിലും നടന്ന സ്‌ഫോടനങ്ങളുമായി മലപ്പുറത്തേതിന് സമാനതയുണ്ടെന്നറിഞ്ഞാണ് ഇവിടങ്ങളിലെ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘങ്ങള്‍ മലപ്പുറത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."