സിവില്‍ സ്റ്റേഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുതിയ രൂപരേഖ
മലപ്പുറം: സിവില്‍ സ്റ്റേഷനിലെ സുരക്ഷയുടെ ഭാഗമായി മുഴുവന്‍ ജീവനക്കാരും ഇന്നു മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് ഓഫിസില്‍ ഹാജരാകണമെന്ന് നിര്‍ദേശം. ജീവനക്കാര്‍ക്ക് ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കാന് വകുപ്പ് തലവന്മാര്ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. താല്‍ക്കാലിക ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പ് വരുത്തണം. 36 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സിവില്‍ സ്റ്റേഷന്റെ സുരക്ഷ ജീവനക്കാരുടെ സഹകരണത്തോടു കൂടി മാത്രമേ നടത്താന്‍ കഴിയൂയെന്നതിനാല് ഇക്കാര്യത്തില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു കലക്ടര്‍. യോഗത്തില്‍ എ.ഡി.എം പി. സെയ്ദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്, കെ.സി മോഹന്‍ദാസ്, സി. അബ്ദുല്‍ റഷീദ്, കെ. നളിനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."