HOME
DETAILS
MAL
കോമ്പൗണ്ട് മതില് പണിയും
backup
November 02 2016 | 21:11 PM
സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കോമ്പൗണ്ട് വാള് നിര്‍മിക്കുന്നതിന് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി നല്കാന് ബില്‍ഡിങ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. കലക്ടറേറ്റ് പരിസരത്തെ വഴിയാത്രക്കാര്‍ക്കു ബാധിക്കാത്ത വിധത്തില്‍ വേര്‍തിരിച്ചുള്ള ക്രമീകരണമാണ് വരുന്നത്.
തന്ത്രപ്രധാനമായ മേഖലയില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും. ബാക്കിയിടങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ഇതിനു പുറമെ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."