HOME
DETAILS
MAL
ചാപ്പപ്പടിയില്‍ കടലാക്രമണ പ്രതിരോധ ഭിത്തി; രണ്ടാംഘട്ട നിര്‍മാണം പുരോഗമിക്കുന്നു
backup
November 02 2016 | 21:11 PM
പരപ്പനങ്ങാടി: കടലാക്രമണ ഭീഷണി നേരിടുന്നതിനായി ചാപ്പപ്പടിയില്‍ നിര്‍മിക്കുന്ന കടല്‍ഭിത്തിയുടെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നു.
ഇവിടെ കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തില്‍ നിരവധി മീന്‍ചാപ്പകളും ഷെഡുകളും ടിപ്പുസുല്‍ത്താന്‍ റോഡും തകര്‍ന്നിരുന്നു.
ചാപ്പപ്പടി ജുമാമാസ്ജിദ് ഖബര്‍സ്ഥാനും തകര്‍ന്നു. തുടര്‍ന്നു രണ്ടു കോടി രൂപ ചെലവില്‍ സംരക്ഷണ ഭിത്തിയോടെ റോഡ് പുനര്‍നിര്‍മിക്കുകയും ഖബര്‍സ്ഥാനു സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചെയ്തിരുന്നു. ചാപ്പപ്പടിയുടെ വടക്കുഭാഗത്തെ ശേഷിച്ച സ്ഥലത്തെ ഭിത്തിനിര്മാണ പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."