HOME
DETAILS
MAL
ഏക സിവില്‍കോഡ് ഒപ്പ് ശേഖരണത്തിന് മഹല്ലുകള്‍ മുന്നിട്ടിറങ്ങും
backup
November 02 2016 | 22:11 PM
മലപ്പുറം: മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തി ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നടപടിക്കെതിരേ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ഒപ്പു ശേഖരണത്തിന് മഹല്ല് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും പങ്കാളിത്തം സജീവമാക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഓര്‍ഗനൈസര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം നാലിന് മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണറാലിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലാ ഓര്‍ഗനൈസര്‍മാര്‍ അവലോകനം നടത്തി. യു.ശാഫി ഹാജി ചെമ്മാട്, കെ.എം സൈതലവി ഹാജി, എ.കെ ആലിപ്പറമ്പ്, ഇസ്മായില്‍ ഹുദവി ചെമ്മാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."