HOME
DETAILS
MAL
ഗെയിലിനെതിരേ സമരത്തിനൊരുങ്ങി ചെറുവണ്ണൂര്‍ നിവാസികള്‍
backup
November 02 2016 | 22:11 PM
പേരാമ്പ്ര: ആവളപ്പാണ്ടിയിലൂടെയും ജനവാസ കേന്ദ്രമായ ആവളനട പെരിഞ്ചേരികടവ് ഭാഗത്തുകൂടെയും കടന്നുപോകുന്ന ഗെയില്‍ വാതക പൈപ്പ്ലൈന് അനുവദിക്കില്ലെന്നും ജനകീയ സമരവും നിയമപോരാട്ടവും നടത്തി ചെറുത്തു തോല്‍പ്പിക്കാനും ചെറുവണ്ണൂര്‍ എല്‍.പി സ്കൂളില്‍ നടന്ന ഗെയില്‍വിരുദ്ധ ജനകീയ സമരസമിതി തീരുമാനിച്ചു.
സി.ടി ഗംഗാധരക്കറുപ്പ് സ്വാഗതം പറഞ്ഞു. എന്‍. നാരായണന് മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ. വി.ടി പ്രദീപ്കുമാര്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി എം.കെ മുരളീധരന് (പ്രസി), സി.ടി ഗംഗാധരക്കുറുപ്പ്, എന്‍. നാരായണന് മാസ്റ്റര്‍, (വൈ. പ്രസി), അബ്ദുല്‍ മജീദ് തുരുത്ത്യാട്ടുമ്മല്‍ (സെക്ര), കയിനത്ത് രാഘവന് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."