'വെങ്ങളത്ത് പൊലിസിന്റെ സേവനം ഉറപ്പാക്കും'
കൊയിലാണ്ടി: കഴിഞ്ഞദിവസം വാഹനാപകടമുണ്ടായ ദേശീയപാതയിലെ വെങ്ങളം ബൈപ്പാസ് ജങ്ഷനില്‍ അമിതവേഗത ഒഴിവാക്കാന്‍ പൊലിസിന്റെ സേവനം ഉറപ്പാക്കാന്‍ തീരുമാനമായി. കൊയിലാണ്ടിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പൊലിസ് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പൊലിസിന്റെ സേവനം പ്രയോജനപ്പെടുത്തും. വെങ്ങളത്ത് പ്രധാന കേന്ദ്രങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. സി.സി.ടി.വി കാമറകളുടെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടറുടെ അനുമതി തേടും. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തദിവസം ചേമഞ്ചേരിയില്‍ വിപുലമായ യോഗം ചേരും.
യോഗത്തില്‍ കൊയിലാണ്ടി താഹസില്‍ദാര്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, കൊയിലാണ്ടി സി.ഐ, ട്രാഫിക് സി.ഐ, രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."