മാലിന്യം റോഡില്‍ തള്ളിയ സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ്
വടകര: 'കര്‍മ്മ 2016' പദ്ധതിയുടെ ഭാഗമായി വടകരയെ സുന്ദര നഗരമാക്കാനുള്ള പ്രഖ്യാപനം നടന്നതിനു പിറകെ റോഡില്‍ മാലിന്യം തള്ളിയ സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.
വടകര ജില്ലാ ആശുപത്രിക്ക് സമീപം വിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിനാണ് വടകര നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നല്‍കിയത്. കടയുടമയില്‍ നിന്ന് 2010 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെയാണ് വടകര ജില്ലാ ആശുപത്രിക്ക് മുന്‍വശം നാല് വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചതായി കണ്ടത്.
പ്രദേശവാസികള്‍ നഗരസഭ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തെ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ഉടമയെ വിളിച്ചുവരുത്തി മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും കട താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പരിശോധനയ്ക്ക് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി ബിജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."