ഉംറ വിസയില്‍ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് ജവാസാത്തിന്റെ മുന്നറിയിപ്പ്
ദമ്മാം: ഉംറ വിസയില്‍ രാജ്യത്തെത്തി കാലാവധി തീര്‍ന്നിട്ടും രാജ്യം വിട്ട് പോകാത്തവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം രംഗത്ത്. അനധികൃതമായി ഇങ്ങനെ തങ്ങുന്നവര്‍ക്കും ഇവര്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കും കടുത്ത മുന്നറിയിപ്പുമായാണ് സഊദി ജവാസാത്ത് രംഗത്തെത്തിയത്.
ഇത്തരം ആളുകള്‍ക്ക് സഹായം ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആറു മാസം ജയില്‍ ശിക്ഷയും ഒരു ലക്ഷം റിയാല്‍ ഫൈനും പിഴയായി വിധിക്കും. മാത്രമല്ല വിദേശികളെ ശിക്ഷാവിധിക്കു ശേഷം നാടുകടത്തുകയും ചെയ്യും. വിസാ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്ക് അന്‍പതിയിരം റിയാല്‍ പിഴയും ആറു മാസം തടവും വിധിക്കപ്പെടും.
ചില രാജ്യത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ ഇങ്ങനെ അനധികൃതമായി തങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജവാസാത്ത് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഉംറ തീര്‍ത്ഥാടകരുടെ വിസാ കാലവധിക്ക് ശേഷം ഇതുപോലെ സഹായം ചെയ്താല്‍ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിയാക്കും. ഇത്തരം ആളുകളെ പിടികൂടിയാല്‍ അവര്‍ വന്നിട്ടുള്ള ഉംറ കമ്പനികള്‍ക്കും കടുത്ത പിഴ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."