ചന്തിരൂരില്‍ 150 താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു
അരൂര്‍: തെരുവുനായ്ക്കള്‍ മുട്ടയിടുന്ന 150താറാവുകളെ കടിച്ചു കൊന്നു. അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്തിരൂര്‍ ചിറ്റേക്കാട്ട് ആന്റണിയുടെ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നത്.
വീടിനു സമീപത്തേ പറമ്പില്‍ വല കൊണ്ട് ചുറ്റും വേലികെട്ടി അതിനുള്ളില്‍ പ്ലാസ്റ്റിക്ക്‌കൊണ്ട് കൂടുണ്ടാക്കിയാണ് ആന്റണി വര്‍ഷങ്ങളായി താറാവിനെ വളര്‍ത്തിയിരുന്നത്. അഞ്ഞൂറോളം താറാവുകളില്‍ നിന്നാണ് നൂറ്റിഅന്‍പത് താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്.രാത്രി ഒരുമണിക്ക് ശേഷം കൂട്ടമായി എത്തിയ നായ്ക്കളാണ് താറാവുകളെ കൂടിനുള്ളില്‍ കടിച്ചു കൊന്നത്.
കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നായ്ക്കള്‍ കൂട്ടമായി എത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി രണ്ടും മൂന്നും പ്രാവശ്യം സ്ഥലത്ത് വന്ന് നോക്കാറുണ്ടായിരുന്നുവെങ്കിലും പള്ളിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ താമസിച്ചതിനല്‍ ഒരു പ്രാവശ്യം മാത്രമേ ഇവിടെ വന്ന് നോക്കാന്‍ ആന്റണിക്ക് സാധിച്ചുള്ളു.
വിവിധ സംഘടനകളില്‍ നിന്ന് ഒന്നര ലക്ഷം രൂപാ ലോണെടുത്താണ് താറാവിനെ വാങ്ങി വളര്‍ത്തിയിരുന്നത്. മുട്ടയിനത്തില്‍നിന്ന് മാത്രം അറുനൂറുരൂപ നിത്യവരുമാനം ലഭിച്ചിരുന്നു.മറ്റു പണിക്കൊന്നും പോകാത്ത ഇയാള്‍ താറാവില്‍നിന്ന് കിട്ടുന്ന പണം കൊണ്ടാണ് ജീവിച്ചുവന്നിരുന്നത്.
വര്‍ഷങ്ങളായി താറാവിനെ വളര്‍ത്തുന്ന ആന്റണിക്ക് ഇത് ആദ്യ സംഭവമാണ്. ഒരുമാസത്തിനുള്ളില്‍ മറ്റു രണ്ടു പേരുടെ താറാവുകളെയും നായ്ക്കള്‍ കൊന്നിട്ടുണ്ട്. പ്രദേശവാസികളായ പൊക്കലില്‍ ചന്ദ്രന്റെ ഇതുനൂറ്റി അന്‍പതും വേലിക്കകത്ത് ഷെമീറിന്റെ ഇരുനൂറ് താറാവുകളെയും തെറിവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് അംഗം സി.കെ.പുഷ്പന്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."