HOME
DETAILS
MAL
ജേക്കബ് തോമസിനെതിരായ ഹരജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി
backup
November 03 2016 | 05:11 AM
കൊച്ചി: ജേക്കബ് തോമസിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം 14ലേക്കാണ് മാറ്റിയത്. കോടതിയില്‍ ജേക്കബ് തോമസിനെ അനുകൂലിച്ച് സര്‍ക്കാര്‍ കോടതിയില്‍.
ജേക്കബ് തോമസ് പഠിപ്പിക്കാന്‍ പോയത് ശമ്പളത്തിനല്ല, ഓണറേറിയത്തിനാണ്. ഇത് തിരിച്ചു നല്‍കുകയും ചെയ്തു. സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
യു.ഡി.എഫ് ഭരണകാലഘട്ടത്തിലെ പല അഴിമതികളും വിജിലന്‍സ് ഇപ്പോള്‍ പുറത്തുകൊണ്ടുവരുന്നു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഐ.ജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ മാനേജ്മെന്റ് കോളജിന്റെ ഡയറക്ടറായതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."