HOME
DETAILS
MAL
സായുധ പതാകദിനം ഡിസംബര്‍ ഏഴിന്
backup
November 03 2016 | 05:11 AM
തൊടുപുഴ: 38 വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് ജില്ലാ സൈനിക ബോര്‍ഡ് ശിപാര്‍ശ ചെയ്തു. ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധ സേനാ പതാക നിധി ഫണ്ടിന്റെയും യോഗമാണ് ശുപാര്‍ശ ചെയ്തത്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.കെ.ആര് പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമുക്ത ഭടന്മാരുടെ ക്ഷേമസംബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഈ വര്‍ഷത്തെ സായുധ പതാക ദിനം ഡിസംബര്‍ ഏഴിന് ആഘോഷിക്കുന്നതിനും ടോക്കണ്‍ ഫ്ളാഗുകളുടെ വിതരണത്തിലൂടെ 11 ലക്ഷം രൂപ സമാഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എ.കിഷന്, ജില്ലാ സൈനിക ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."