HOME
DETAILS
MAL
പുതിയ കെട്ടിടം നിര്‍മിച്ചിട്ടും അങ്കണവാടി വാടകകെട്ടിടത്തില്‍
backup
November 03 2016 | 05:11 AM
വണ്ണപ്പുറം: പുതിയ കെട്ടിടം നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. വണ്ണപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആനക്കുഴി ഒന്നാം നമ്പര്‍ അങ്കണവാടിയാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇരുപതോളം കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ഉറപ്പില്ലാത്ത കെട്ടിടത്തിലേക്ക് കുട്ടികളെ വിടാന്‍ രക്ഷകര്‍ത്താക്കള്‍ മടിക്കുകയാണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആനക്കുഴിയിലെ അങ്കണവാടി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."