HOME
DETAILS
MAL
പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പൊലിസ് കേസെടുത്തു
backup
May 17 2016 | 14:05 PM
പാലക്കാട്: വോട്ടു ചെയ്യാനായി പണം നല്‍കിയെന്ന പരാതിയെതുടര്‍ന്ന് പട്ടാമ്പി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി മുഹമ്മദിനെതിരെ പൊലിസ് കേസെടുത്തു. പട്ടാമ്പി മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ നല്കിയ പരാതിയെ തുടര്‍ന്ന്് പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പൊലിസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടാമ്പി വിളയൂര്‍ പ്രദേശത്ത് ഒരു വീട്ടില്‍ വോട്ട് ചോദിക്കുന്നതിനിടെയാണ് സി.പി മുഹമ്മദ് പണം നല്‍കുന്നതായുള്ള വിഡിയോ പുറത്തുവന്നത. പിണറായി വിജയനാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതും. എന്നാല്‍ വോട്ടര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും വീട്ടിലെ ക്യാന്‍സര്‍ രോഗിയുടെ പരാതികള്‍ പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കുക മാത്രമാണ ചെയ്തതെന്നുമാണ് സി.പി മുഹമ്മദ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."