ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം: ഗവ.വിക്‌ടോറിയ ആശുപത്രിയില്‍ അണിവിമുക്ത ടൗവല്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 21. വിശദ വിവരങ്ങള്‍ ഓഫിസിലും 04742752700 എന്ന നമ്പരിലും ലഭിക്കും.
വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കൊല്ലം: വടക്കേവിള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും റേഷന്‍ കാര്‍ഡ് വിതരണത്തിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും വടക്കേവിള വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നു നടന്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് വൈ.ഇസ്മായില്‍ കുഞ്ഞ് അധ്യക്ഷനായി. മുന്‍ ഡി.സി.സി. സെക്രട്ടറി എ.എസ്.നോള്‍ഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പട്ടത്താനം വിക്രമന്‍, കൗണ്‍സിലര്‍ എസ്.ആര്‍.ബിന്ദു, അഞ്ചല്‍ ഇബ്രാഹിം, സാദത്ത് ഹബീബ്, മണക്കാട് സജി, ജഹാംഗീര്‍ പള്ളിമുക്ക്, രാജീവ്, എച്ച്.താജുദ്ദീന്‍, ചിത്ര, ബിനോയ്, ഷാ സലിം, വിക്രമന്‍, സദാനന്ദന്‍, സിദ്ധാര്‍ത്ഥന്‍, ഷാജി, ശശി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."