HOME
DETAILS
MAL
വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത; കുട്ടികളിലെ ആസ്തമക്ക് കാരണമാകും
backup
November 03 2016 | 07:11 AM
സിഡ്നി: കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഭാവിയില്‍ ആസ്തമ,അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. 1 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ അളവ് കുറഞ്ഞാലാണ് ഭാവിയില്‍ ആലര്ജി രോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുകയെന്ന് ഗവേഷകര്‍ പറയുന്നത്. ആസ്ത്രേലിയയിലെ കുട്ടികളുടെ സ്ഥാപനത്തില്‍ നടന്ന പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ചെറുപ്പകാലത്ത് കുട്ടികളിലെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതില്‍ വൈറ്റമിന്‍ ഡിക്ക് നിര്‍ണ്ണായക പങ്കുണ്ട്. 10 വയസ്സുവരെ കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് വരാതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പെര്‍ത്തിലെ കുട്ടികളുടെ സ്ഥാപനത്തില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എലീസ്യ ഹോളംസ്,പ്രൂ ഹാര്‍ട് എന്നിവരാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."