HOME
DETAILS

പാകിസ്താന്റെ ധനസഹായം തടയാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരേ ഒബാമ

  
backup
May 17 2016 | 15:05 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af

വാഷിങ്ടണ്‍: പാകിസ്താന് 540 ദശലക്ഷം ഡോളര്‍ സഹായം നല്‍കാനുള്ള യു.എസ് നീക്കത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ശ്രമത്തിനെതിരേ ഒബാമ ഭരണകൂടം രംഗത്ത്. ഹഖാനി ശൃംഖലക്കെതിരേ പാകിസ്താന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ പാകിസ്താനുള്ള സഹായം തടയാന്‍ നീക്കം നടന്നത്. എന്നാല്‍ ഇത് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഒബാമ ഭരണകൂടം പറയുന്നത്.


കോണ്‍ഗ്രസിന്റെയും സെനറ്റിന്റേയും അനുമതി ലഭിച്ചശേഷമേ പാകിസ്താന് ധനസഹായം നല്‍കാനാകൂ. കോണ്‍ഗ്രസ് അംഗങ്ങള്‍ പാകിസ്താന്‍ ഹഖാനി ശൃംഖലക്കെതിരേ നടപടിയെടുക്കാത്ത വിഷയം ചൂണ്ടിക്കാട്ടിയെന്നും എന്നാല്‍ ഇതുമൂലം ധനസഹായം തടയുന്നത് അനാവശ്യവും സങ്കീര്‍ണവുമായ നടപടിയാകുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. എന്‍.ഡി.എ.എ 2017 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാകിസ്താന് യു.എസ് ധനസഹായം നല്‍കുന്നത്.
 2016 ഒക്ടോബര്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് 450 ദശലക്ഷം ഡോളറിന്റെ സഹായം പാകിസ്താന് ലഭിക്കുക. സഖ്യരാജ്യങ്ങള്‍ക്കുള്ള സഹായമായാണ് യു.എസ് പാകിസ്താന് ഈ തുക നല്‍കുന്നത്. കോണ്‍ഗ്രസിന്റെ പ്രതിരോധ കമ്മിറ്റിയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. യു.എസിന്റെ ദേശീയ സുരക്ഷ കൂടി പരിഗണിച്ചാണ് പാകിസ്താന് സഹായം നല്‍കുന്നതെന്നാണ് ഒബാമ ഭരണകൂടം പറയുന്നത്.


വടക്കന്‍ പാകിസ്താനിലെ വസീറിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖലയെ യു.എസ് തീവ്രവാദ വിഭാഗമായി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ അല്‍ഖാഇദയ്ക്ക് സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 31 ന് അവസാനിക്കുന്ന ധനസഹായ പാക്കേജില്‍ പാകിസ്താന് യു.എസ് 300 ദശലക്ഷം ഡോളറാണ് നല്‍കുന്നത്. ഹഖാനി ശൃംഖലക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കുന്നുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ഉറപ്പു നല്‍കണമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഉറപ്പു നല്‍കാന്‍ പ്രതിരോധ സെക്രട്ടറി തയാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago