HOME
DETAILS
MAL
കൊതുകുകളെ തടയാന്‍ വീടിനകത്ത് ചെടി നടാം
backup
November 03 2016 | 07:11 AM
ന്യൂഡല്‍ഹി: വീടിനകത്ത് കൊതുകശല്യം രൂക്ഷമാണോ? എങ്കില്‍ ചെടി നട്ടോളൂ. കൊതുകുകളെയും മറ്റു പ്രാണികളുടെയും ശല്യം തടയാന്‍ റൂമിനകത്ത് ഔഷധ സസ്യങ്ങള്‍ നട്ടാല്‍ മതിയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചിക്കുല് ഗുനിയ,മലേറിയ,ഡെങ്കി തുടങ്ങിയ കൊതുകു പരത്തുന്ന മാരക രോഗങ്ങള്‍ തടയാനും ഇത്തരം ചെടികള്‍ കൊണ്ട് കഴിയും.
തുളസി, പുതീന,ജീരകതൈ,നാരകം തുടങ്ങിയ ഔഷധ ഗുണമുള്ള ചെടികള്‍ ഇത്തരം പ്രാണികളെ പ്രതിരോധിക്കും. പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നതിനു പകരം ഇത്തരം ചെടികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. ചെടികള്‍ വീടിനകത്തൊരു അലങ്കാരവുമാകും. ഏതായാലും കൊതുകുശല്യം സഹിക്കാനാകാതെ ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് പരീക്ഷിച്ചുനോക്കാന്‍ പറ്റിയ ഒരു പ്രതിരോധ മാര്ഗമാണിതെന്നതില് സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."