HOME
DETAILS
MAL
വെള്ളാപ്പള്ളി നടേശന് എന്‍ജി. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ അക്രമമെന്ന് പരാതി
backup
November 03 2016 | 19:11 PM
ആലപ്പുഴ: കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന് എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണവും മാനസിക പീഡനവും രൂക്ഷമായെന്ന് എസ്.എഫ്.ഐ. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമാ നിസ്കാരം നിഷേധിക്കുന്നതായും ആരോപണം. ഫീസ് വര്‍ധനവിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ കോളജിലെ ഇരുട്ടു മുറികളിലിട്ട് മര്‍ദിക്കുന്നത് പതിവാണെന്നും എസ്.എഫ്.ഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം വിദ്യാര്‍ഥികളെ ജുമാ നിസ്കാരത്തിനായി പള്ളികളില്‍ പോകാനും അനുവദിക്കുന്നില്ല. മതപരമായി പള്ളികളില്‍ നിര്‍ബന്ധമുള്ള ജുമാ നിസ്കാരം കോളജില്‍ തന്നെ നിര്‍വഹിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവല്‍, പ്രസിഡന്റ് എം.എസ് അരുണ്‍ കുമാര്‍തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."