HOME
DETAILS

ശരീഅത്തും പാശ്ചാത്യ നിയമദർശനവും

  
backup
November 03 2016 | 19:11 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae

വ്യക്തി നിയമം- 3

 

ഏക സിവില്‍കോഡ് വാദികള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനവസ്തുത, ശരീഅത്ത് എന്ന ഇസ്്‌ലാമികസങ്കേതവും പാശ്ചാത്യനിയമസങ്കല്‍പ്പവും തമ്മിലുള്ള മൗലികവ്യത്യാസമാണ്. പാശ്ചാത്യനിയമസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കു നിയമനിര്‍മാണത്തില്‍ പരമാധികാരമുണ്ട്. അതിനാലാണ് പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

ഐസ്്‌ലന്‍ഡിലെ പ്രസിഡന്റായിരുന്ന ജൊഹാന സിഗര്‍ ടൊട്ടോഡിയര്‍ സേവിയര്‍ ബെറ്റല്‍ എന്ന വനിത, മറ്റൊരു വനിതയെ വിവാഹം കഴിച്ചപ്പോഴും സേവ്യര്‍ ബെപ്പറ്റല്‍ എന്ന ലെക്‌സംബര്‍ഗ് പ്രധാനമന്ത്രി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചപ്പോഴും പാശ്ചാത്യലോകത്ത് അത് ആരുടേയും നെറ്റിചുളിപ്പിച്ചില്ല. ആംഗ്ലിക്കന്‍ സഭ സ്വവര്‍ഗാനുരാഗികളായ ബിഷപ്പുമാരെ നിയമിക്കുകയും വത്തിക്കാന്‍പോലും ഇക്കാര്യം പരിഗണിക്കുകയും ചെയ്തു.

എന്നാല്‍, ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ഇത്തരം അനിയന്ത്രിതമായ നിയമനിര്‍മാണം സാധ്യമല്ല. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് മനുഷ്യര്‍ക്ക് ഇജ്തിഹാദ്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു നിയമം, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രാഥമിക ഉറവിടങ്ങളില്‍നിന്നു കണ്ടെത്താം. ഇതു നിയമനിര്‍ദ്ധാരണം (ലോ ഫൈന്‍ഡിങ്) ആണ്; പാശ്ചാത്യരീതിയിലുള്ള നിയമനിര്‍മാണം ( ലോ മെയ്ക്കിങ്) അല്ല. നിയമത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും പാശ്ചാത്യനിയമസങ്കല്‍പവും ഇസ്്‌ലാമിക ശരീഅത്തും തമ്മില്‍ ഈ മൗലികവ്യത്യാസമുണ്ട്.
പാശ്ചാത്യനിയമസങ്കല്‍പ്പത്തില്‍ താഴെ പറയുന്നവയാണു നിയമത്തിന്റെ ഉറവിടങ്ങള്‍:

1. നിയമനിര്‍മാണം അഥവാ ലെജിസ്്‌ലേഷന്‍: നിയമനിര്‍മാണസഭകള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ 'സ്റ്റാറ്റിയൂട്ടുകള്‍' എന്നറിയപ്പെടുന്നു. ഭരണനിര്‍വഹണവിഭാഗം നിര്‍മിക്കുന്ന നിയമങ്ങളായ ഡെലിഗേറ്റഡ് ലെജിസ്്‌ലേഷനുകളെയും ഇതിന്റെ പരിധിയില്‍പ്പെടുത്താം.
2. പ്രീസിഡന്റ്: കോടതികള്‍ നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍. ഇവ 'കേസ് ലോ'എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ സുപ്രിംകോടതിക്കും ഹൈക്കോടതികള്‍ക്കുമാണ് ഇത്തരം നിയമങ്ങളുണ്ടാക്കാനുള്ള അധികാരം.
3. കീഴ്‌വഴക്കങ്ങളും ആചാരങ്ങളും: ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമല്ലാത്ത സാമൂഹികാചാരങ്ങള്‍ക്കു നിയമത്തിന്റേതിനു തുല്യമായ പദവി നല്‍കാറുണ്ട്.

ഇസ്്‌ലാമിക ശരീഅത്തിന്റെ ഉറവിടങ്ങള്‍ ഇവയാണ്:
1- ഖുര്‍ആന്‍, 2- ഹദീസ്, 3- ഇജ്മാഅ്, 4- ഖിയാസ്.
ഈ രണ്ടു നിയമവ്യവസ്ഥകള്‍ തമ്മിലുള്ള മൗലികവ്യത്യാസത്തിന്റെ അടിസ്ഥാന കാരണം ഉറവിടത്തിലുള്ള ഈ അന്തരംതന്നെയാണ്.
ഇസ്്‌ലാമിക ശരീഅത്ത് ക്രോഡീകരിക്കപ്പെടണമെന്ന വാദം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കമാല്‍പാഷ ഈയിടെ ഉന്നയിക്കുകയുണ്ടായി. ക്രോഡീകരണം (കോഡിഫിക്കേഷന്‍) നിയമത്തിന്റെ വളര്‍ച്ചയുടെ ഉച്ചസ്ഥായിയാണെന്ന വാദം ഹെന്റി മെയ്‌നിനെപ്പോലുള്ള ചിന്തകരും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഇതു പാശ്ചാത്യനിയമവ്യവസ്ഥയ്ക്കു മാത്രമാണു ബാധകമാവുക.
ഇസ്്‌ലാമികവ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവം അതിന്റെ അക്രോഡീകൃതമായ അവസ്ഥയാണ്. അതാണ് ഇസ്്‌ലാമിക ശരീഅത്തിന് അതിന്റെ വഴക്കം (ഫ്‌ളെക്‌സിബിലിറ്റി) പ്രദാനംചെയ്യുന്നത്. മാലിക് ഇബ്‌നു അനസ്(റ)ന്റെ കാലത്ത് അദ്ദേഹത്തിന്റെ രചനയായ 'അല്‍മുവത്ത'യെ ഉമവി സാമ്രാജ്യത്തിലെ കോഡായി പ്രഖ്യാപിക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹംതന്നെ അതിനെ എതിര്‍ത്തത് ഇക്കാരണത്താലാണ്.
മറ്റു മുസ്്‌ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ മുസ്്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഇന്ത്യയില്‍ അങ്ങനെ ചെയ്യണമെന്നതിനു കാരണമല്ല. കാരണം, അത്തരം നിയമനിര്‍മാണങ്ങള്‍ ശരീഅത്തില്‍ പ്രമാണമല്ല.
ലോകത്ത് പ്രധാനമായും മൂന്നു നിയമവ്യവസ്ഥകളുണ്ട്.

1- കോമണ്‍ ലോ സിസ്റ്റം
2- കോണ്‍ടിനെന്റല്‍ സിസ്റ്റം
3- ഇസ്്‌ലാമിക് സിസ്റ്റം

ബ്രിട്ടനില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയാണ് കോമണ്‍ ലോ സിസ്റ്റം. ഇന്ത്യയിലെ നിയമവ്യവസ്ഥയില്‍ ഇതിന്റെ സ്വാധീനം ഏറെയാണ്. നിയമനിര്‍മാണത്തേക്കാള്‍ കോടതികള്‍ ഉരുത്തിരിച്ചെടുക്കുന്ന തത്വങ്ങള്‍ക്ക് ഈ സമ്പ്രദായത്തില്‍ പ്രാധാന്യമേറെയാണ്.
പുരാതന റോമന്‍ നിയമത്തില്‍നിന്നുണ്ടായ കോണ്‍ടിനന്റല്‍ വ്യവസ്ഥ ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണു നിലനില്‍ക്കുന്നത്. ഇതില്‍ പ്രീസിഡന്റിനു വലിയ പ്രാധാന്യം നല്‍കാറില്ല. ഇസ്്‌ലാമിക നിയമവ്യവസ്ഥയാകട്ടെ ഇവ രണ്ടില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു വ്യവസ്ഥയ്ക്കു മറ്റു വ്യവസ്ഥയേക്കാള്‍ ഔന്നിത്യം കല്‍പ്പിക്കുന്നതു വസ്തുനിഷ്ഠമല്ല.
ഇന്ത്യയില്‍ മൂന്നുവ്യവസ്ഥകളും സഹവര്‍ത്തിക്കുന്ന ബഹുസ്വരനിയമ ആവാസവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കോമണ്‍ ലോ തത്വങ്ങള്‍ നമ്മുടെ സിവില്‍- ക്രിമിനല്‍ നിയമങ്ങളുടെ പ്രതിപാദക നടപടിക്രമ രംഗങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ ക്രിമിനല്‍ ജസ്റ്റിസ് രംഗത്തിന്റെ പുനഃക്രമീകരണത്തെപ്പറ്റി പഠിച്ച മളീമഠ് കമ്മിറ്റി കോണ്‍ടിനെന്റല്‍ വ്യവസ്ഥയുടെ ചില നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇസ്‌ലാമിക ശരീഅത്ത് പരിമിതമായ തോതിലെങ്കിലും വ്യക്തിനിയമത്തിന്റെ രൂപത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ ബഹുസ്വരനിയമവ്യവസ്ഥ നിലനിര്‍ത്തുന്നതാണ് അഭിലഷണീയം. രാഷ്ട്രീയ- സാമൂഹിക രംഗങ്ങളില്‍ ബഹുസ്വരവാദങ്ങള്‍ ഏറെ പിന്തുണ നേടുന്ന കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്.
സാമ്പത്തികമേഖലയില്‍ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വയംനിര്‍ണയത്തിനും നല്‍കുന്ന ലിബര്‍ട്ടേറിയന്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടം സാമൂഹിക-സാംസ്‌കാരികരംഗത്തു സമഗ്രാധിപത്യപ്രവണത കാണിക്കുന്നതു വിരോധാഭാസംതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  13 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago