HOME
DETAILS

വിശുദ്ധിയാണ് പ്രധാനം

  
backup
November 03 2016 | 19:11 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82


ഇസ്‌ലാമിനെതിരേയുള്ള ശത്രുക്കളുടെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോള്‍ അവരില്‍ നിന്നുള്ള ഒരു പറ്റം പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: 'ഒരേ നാട്ടുകാരായ നമ്മള്‍ ആദര്‍ശത്തിന്റെ പേരില്‍ ഇങ്ങനെ ചേരിതിരിഞ്ഞു വഴക്കിടേണ്ട, നമ്മുടെ രണ്ടു വിഭാഗത്തിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുനയിപ്പിക്കുന്ന ഒരു ഏകമാര്‍ഗം നാം കണ്ടെത്തണം. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ പ്രമാണങ്ങള്‍ കാരണം എപ്പോഴും കലഹവും വഴക്കും നമ്മുടെ രാജ്യത്ത് നിത്യസംഭവമായിരിക്കുന്നു. അതൊഴിവാക്കാന്‍ ഞങ്ങളുടെ വിശ്വാസ പ്രമാണങ്ങളും നിങ്ങളുടെ വിശ്വാസ പ്രമാണങ്ങളും അടങ്ങുന്ന ഒരു സങ്കര നിയമം ഉണ്ടാക്കിയാല്‍ ഈ വൈരം അവസാനിപ്പിക്കാന്‍ കഴിയും. പരലോകത്തില്‍ വിശ്വസിക്കാത്തതിനെ നീ വിമര്‍ശിക്കരുത്. നിങ്ങളുടെ ആചാരങ്ങളെ ഞങ്ങളും വിമര്‍ശിക്കുകയില്ല. അതിനനുസൃതമായി ഖുര്‍ആനിക നിയമങ്ങളെയൊക്കെ ഒന്നു ഭേദഗതി ചെയ്തുകൂടെ?.' വിശുദ്ധ ഖുര്‍ആന്‍ ഈ വാദത്തെ ഖണ്ഡിക്കുന്നത് കാണുക: 'നമ്മുടെ വ്യക്തമായ തെളിവുകള്‍ അവരില്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ (പരലോക വിശ്വാസമില്ലാത്തവര്‍) പറയുന്നതാണ്,'നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരിക. അല്ലെങ്കില്‍ ഇതില്‍ ഭേദഗതി വരുത്തുക' എന്ന്.

(നബിയെ) പറയുക. സ്വന്തം ഇഷ്ടമനുസരിച്ച്് ഖുര്‍ആനില്‍ ഭേദഗതി വരുത്താന്‍ എനിക്ക് പാടില്ല. എനിക്കുണ്ടാകുന്ന ദിവ്യബോധനം പിന്‍പറ്റി നിങ്ങള്‍ക്ക് എത്തിച്ചു തരിക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും ഖുര്‍ആനിക നിയമങ്ങളില്‍ ഞാന്‍ കൈകടത്തുകയാണെങ്കില്‍ ഭയങ്കരമായ പരലോക ദിനത്തിലെ ശിക്ഷ ഞാന്‍ ഭയക്കുന്നു'. (വി.ഖു.10:15) സാക്ഷാല്‍ അബൂജഹലും അനുയായികളും സ്വീകരിച്ച അതേ നിലപാടാണ് അഭിനവ അബൂജഹലുകളും അനുയായികളും ഇസ്‌ലാമിനെതിരേ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങള്‍ സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ചതും സംവിധാനിച്ചതുമായതിനാല്‍ അവയില്‍ മാറ്റത്തിരുത്തലുകള്‍ പാടില്ലെന്നതു പോലെ അത് അനാവശ്യവുമാണ്. കാരണം, അല്ലാഹുവിന്റെ നിയമങ്ങള്‍ തികച്ചും അന്യൂനവും കാലികവും പ്രായോഗികവും ശാസ്ത്രീയവുമാണ്. സ്ത്രീകളുടെ കാര്യത്തിലും അവരുടെ നിലനില്‍പ്പിനും വിശുദ്ധിക്കും അനുഗുണമായ നിയമ വ്യവസ്ഥിതികളാണ് ഇസ്‌ലാമിലുള്ളത്. ഇസ്‌ലാമിന്റെ കൈകളില്‍ അവരുടെ ജീവിതം ഭദ്രമാണ്. അവരുടെ സ്ത്രീത്വം ആക്രമിക്കപ്പെടരുത്. അവരുടെ സൗന്ദര്യം അന്യായമായി അപഹരിക്കപ്പെടരുത്. അവരെ അവിഹിതമായി പ്രാപിക്കാന്‍ പാടില്ല. എന്തിനേറെ, വികാരവായ്‌പോടെ അന്യസ്ത്രീകളെ ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ പോലും പാടില്ല. അഥവാ ആരെങ്കിലും അത്തരം തെറ്റായ സമീപനം സ്വീകരിച്ചാല്‍ കനത്ത ശിക്ഷയാണ് ഇസ്‌ലാം വിധിച്ചിരിക്കുന്നത്.

സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങള്‍ അനവധിയാണ്. അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ട്രെയിനില്‍ നിന്നും ബസ്സില്‍ നിന്നു പോലും അവരെ ബലാല്‍ക്കാരം ചെയ്തു ക്രൂരമായി കൊന്നു വലിച്ചെറിയുകയാണ്. ഇതിനൊരു രക്ഷാമാര്‍ഗം ഇസ്‌ലാം മാത്രമാണെന്ന് സ്ത്രീകള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഭാരതത്തിലെ നമ്മുടെ സ്ത്രീകളും മുറവിളി കൂട്ടുന്നത്, അവരെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ ഇസ്‌ലാമിക ശിക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും പീഡനങ്ങള്‍ക്ക് ഗള്‍ഫ് നാടുകളിലുള്ളതു പോലെയുള്ള കനത്തശിക്ഷ വിധിക്കണമെന്നും.

ത്വലാഖിന്റെ കാര്യത്തിലും ഇസ്‌ലാം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചിട്ടില്ല. ഇസ്‌ലാമിനെ പഠിച്ചവരും ഇസ്‌ലാമിക ചരിത്രം അറിയുന്നവരും അങ്ങനെ പറയുകയുമില്ല. ഇസ്‌ലാം യഥാര്‍ഥത്തില്‍ ത്വലാഖിനെ നിയന്ത്രിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനവുമായി വന്ന ആറാം നൂറ്റാണ്ട് സ്ത്രീകളുടെ വ്യക്തിത്വത്തെ പോലും അംഗീകരിക്കാത്ത ഇരുണ്ടയുഗമായിരുന്നു. ലൈംഗികാസക്തിയുടെ ഇരകള്‍ എന്നതില്‍ കവിഞ്ഞ് ഒരു പരിശുദ്ധിയും സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. വിവാഹം തന്നെ അപൂര്‍വമായിരുന്നു. അഥവാ വിവാഹം നടന്നാല്‍ തന്നെ വിവാഹമോചന (ത്വലാഖ്)ത്തിന് പരിധിയുണ്ടായിരുന്നില്ല. നൂറു തവണ വേണമെങ്കിലും ത്വലാഖ് ചൊല്ലാമായിരുന്നു.

ഇസ്‌ലാം വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഈ നില തുടര്‍ന്നിരുന്നു. ഒരിക്കല്‍ പ്രവാചക പത്‌നി ആഇശ ബീവിയുടെ അടുക്കല്‍ ഒരു സ്ത്രീ വന്നു പരാതി പറഞ്ഞു: 'അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെ ഉപയോഗിക്കുന്നുമില്ല, ഉപേക്ഷിക്കുന്നുമില്ല' എന്ന്. അതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളെ ത്വലാഖ് ചൊല്ലും. ദീക്ഷാകാലം കഴിയുന്നതിനു മുമ്പ് തിരിച്ചെടുക്കും. വീണ്ടും വീണ്ടും അതാവര്‍ത്തിക്കും. അങ്ങനെ ഒരു നൂറുവട്ടമായി ഞങ്ങളെ കഷ്ടപ്പെടുത്തുന്നു എന്ന് പറഞ്ഞപ്പോള്‍ അക്കാര്യം പ്രവാചകനെ സമീപിച്ചു ആഇശ ബീവി ധരിപ്പിച്ചു. ഇതുസംബന്ധമായി ഇസ്‌ലാമിക വിധി വരണം.

അത് കാത്തിരിക്കാന്‍ പ്രവാചകന്‍ പറഞ്ഞു. അതു സംബന്ധമായി ഖുര്‍ആനിക സൂക്തം പിന്നീട് അവതരിച്ചു. അത് ഇപ്രകാരമാകുന്നു: 'തിരിച്ചെടുക്കാവുന്ന ത്വലാഖ് രണ്ടു പ്രാവശ്യമേ പാടുള്ളൂ. പിന്നെ നല്ല നിലയില്‍ നിലനിര്‍ത്തുകയോ നല്ല നിലയില്‍ പിരിയുകയോ വേണം. നിങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങുന്നത് നിങ്ങള്‍ക്ക് അനുവദനീയമല്ല, അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ഭയം ഉണ്ടായാലൊഴികെ. അങ്ങനെ പരിധികള്‍ പാലിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് നിങ്ങള്‍ ഭയക്കുന്ന പക്ഷം അവള്‍ വല്ല പ്രായശ്ചിത്തവും കൊടുത്തുകൊണ്ട് സ്വയം മോചനം (ഖുല്‍അ്) നേടുന്നതില്‍ അവര്‍ക്കും ഇരുവര്‍ക്കും കുറ്റമില്ല.

അല്ലാഹുവിന്റെ നിയമ നിര്‍മാണങ്ങളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര് ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍' (വി.ഖു.2:229). നിര്‍ബന്ധ സാഹചര്യങ്ങളില്‍ വിവാഹ മോചനം അനുവദിക്കുന്നില്ലെങ്കില്‍ അത് നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ നടമാടുന്ന ലൈംഗിക അരാജകത്വവും അനിയന്ത്രിതമായ അഴിഞ്ഞാട്ടവും ഇവിടെയും നടപ്പില്‍ വരുമെന്നതില്‍ സന്ദേഹമില്ല. കുടുംബ ബന്ധം സുരക്ഷിതമാകണമെന്നും വിവാഹേതര ബന്ധങ്ങള്‍ സൂക്ഷിക്കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. അതിനനുസൃതമായ നിയമങ്ങള്‍ മാത്രമേ ഖുര്‍ആന്‍ ആവിഷ്‌കരിച്ചിട്ടുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago