HOME
DETAILS
MAL
മദ്യനിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല: നിതീഷ് കുമാര്‍
backup
November 03 2016 | 19:11 PM
പാറ്റ്ന: ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധന നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍.
മദ്യനിരോധന നിയമം പിന്‍വലിക്കുകയോ ഇളവു വരുത്തുകയോ ചെയ്തേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ എക്സൈസ് നിയമത്തിന്റെ കരട് നിയമസഭയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ മാസം രണ്ടിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 12വരെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."