ഇരുപതുവര്‍ഷംകൂടി ജീവിക്കാനായെങ്കിലെന്ന് ദലൈലാമ
ധര്‍മശാല: അടുത്ത ഇരുപതവര്ഷംകൂടി ജനങ്ങളെ സേവിക്കാനായി ജീവിക്കാനായിരുന്നെങ്കിലെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. താന്‍ ഇനിയും ജീവിക്കണമെന്ന് തിബറ്റന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
വ്യക്തിപരമായി പറഞ്ഞാല്‍ അടുത്ത ഇരുപതുവര്‍ഷംകൂടി തനിക്ക് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 81കാരനായ ലാമയുടെ ആയുരാരോഗ്യത്തിനായി നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത പ്രാര്‍ഥനാ സദസിലാണ് ഇനിയും 20വര്‍ഷംകൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈലാമ പറഞ്ഞത്.
ശാന്തിയും സമാധാനവും മുന്‍നിര്‍ത്തിവേണം ജീവിക്കാനെന്നും പരിസ്ഥിതിയ്ക്ക് കോട്ടംതട്ടാത്ത വിധത്തിലായിരിക്കണം സാമൂഹിക രംഗത്ത് ഇടപെടാനെന്നും ലാമ അനുയായികളോട് ആഹ്വാനം ചെയ്തു.
നാമെല്ലാവരും മനുഷ്യരാശിയെന്ന വലിയൊരു കുടുംബത്തിലെ അംഗങ്ങളാണ്. വ്യത്യസ്ത വിശ്വാസധാരകളും സാമൂഹിക കാഴ്ചപ്പാടുകളുമെല്ലാമുള്ളവരാണെങ്കിലും സമാധാനത്തിനായി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."