വിതുര ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുമെന്ന് ശബരീനാഥന്‍ എം.എല്‍.എ
നെടുമങ്ങാട്: സംസ്ഥാനത്ത് നിലവിലുള്ള മൂന്ന് ഡയറി സയന്‍സ് കോളജുകളില്‍ ഒന്നായ ചെറ്റച്ചല്‍ ഡയറി സയന്‍സ് കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരുന്നതായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ പറഞ്ഞു.
ചെറ്റച്ചല്‍ ജഴ്‌സിഫാമിലെ ഭൗതിക സാഹചര്യങ്ങള്‍ മുഴുവനായും പ്രയോജനപ്പെടുത്തി ഇവിടെ ഫാമിന്റെ ഭാവി വികസന സാധ്യതകള്‍ കണക്കിലെടുത്ത് ഡയറി സയന്‍സ് കോളജ് സ്ഥാപിക്കണമെന്ന് മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്‍ദേശം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം 2015 -16 അധ്യയന വര്‍ഷത്തില്‍ തന്നെ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നിര്‍ദേശിച്ച പാഠ്യപദ്ധതി പ്രകാരം നിലവില്‍ സംസ്ഥാനത്ത് പഠിക്കുന്ന 372 വിദ്യാര്‍ഥികളില്‍ 58 പേരാണ് ചെറ്റച്ചല്‍ ഡയറി സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍. ബിരുദ തലത്തില്‍ ബി.ടെക് (ഡയറി ടെക്‌നോളജി) കോഴ്‌സാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. താല്‍ക്കാലികമായി കരകുളം കെല്‍ട്രോണ്‍ കോംപ്ലക്‌സിലെ കെട്ടിടത്തിലാണ് കോളജ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. മലയോര ആദിവാസി മേഖലയായ വിതുര പഞ്ചായത്തിലെ ചെറ്റച്ചലില്‍ സര്‍ക്കാര്‍ ഡയറിസയന്‍സ് കോളജും മരുതാമലയില്‍ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും (ഐസര്‍) പൂര്‍ത്തിയാകുന്നതോടെ വിതുര സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുമെന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."