HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
November 04 2016 | 01:11 AM
തിരുവനന്തപുരം: ജില്ലയിലെ പൊന്നും വില നടപടികളുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത നിര്‍ണയ പഠനം നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍,സംഘടനകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പു സഹിതം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ 15 ദിവസത്തിനകം തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. പൊന്നും വില നടപടികളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായി സാമൂഹ്യ ആഘാത നിര്‍ണയ പഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായതിന്റെ പശ്ചാത്തലത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."