ഖേല്‍ ഇന്ത്യ: പത്തിനങ്ങളില്‍ മത്സരം
കൊച്ചി: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഖേലോ ഇന്ത്യ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് സ്‌പോട്‌സിനു കീഴില്‍ ജില്ലാതലത്തില്‍ പത്തിനങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ എ.ഡി.എം സി.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അത്‌ലറ്റിക്‌സ്, വോളിബോള്‍, തായ്ക്വാണ്ടോ, കബഡി, ഖോ ഖോ, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, ഗുസ്തി, ബാസ്‌കറ്റ്‌ബോള്‍ എന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍. ബ്ലോക്ക്, മുനിസിപ്പിലാറ്റി, കോര്‍പറേഷന്‍തല മത്‌സരങ്ങള്‍ 15നകം പൂര്‍ത്തിയാക്കും. ജില്ലാതലം പിന്നീട് നടത്തും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ജനനതീയതി, വിലാസം എന്നിവ സംബന്ധിച്ച് അതതു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിു അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ കെ.എസ് ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."