പുറമ്പോക്കില്‍ മൊബൈല്‍ ടവര്‍ നിര്‍മിച്ച് വാടകയ്്ക്ക് നല്‍കിയത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
തൊടുപുഴ : സ്വാകാര്യ വ്യക്തി പുറമ്പോക്ക് കൈയ്യേറി മൊബൈല്‍ ടവര്‍ നിര്‍മിച്ച് വാടകയ്ക്ക് നല്കിയതും ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ചതും പുറമ്പോക്ക് ഭൂമി വില്പന നടത്തിയതും അന്വേഷിക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
കാളിയാര്‍-മുവാറ്റുപുഴ സംസ്ഥാന ഹൈവേയിയ്ക്ക് സമീപം വണ്ണപ്പുറത്താണ് റോഡ് പുറമ്പോക്ക് കൈയ്യേറ്റം. ഇതുമായി ബന്ധപ്പെട്ട് ചെമ്പകത്തിനാല്‍ മത്തായി കുര്യാക്കോസും ഭാര്യ മേരിയ്ക്കുമെതിരെ ജനശക്തി സംസ്ഥാന സെക്രട്ടറി എം എല്‍ ആഗസ്തി അഡ്വ. കെ സി സുരേഷ് മുഖാന്തിരം ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. വണ്ണപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, മുന്‍ സെക്രട്ടറിമാര്‍, തൊടുപുഴ തഹസില്‍ദാര്‍, വണ്ണപ്പുറം വില്ലേജ് ഓഫീസര്‍, കരിമണ്ണൂര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍, തൊടുപുഴ സബ് രജിസ്ട്രാര്‍ എന്നിവര്‍ നടത്തിയ ഗൂഡാലോചനയാണ് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനും സ്വകാര്യ വ്യക്തിയുടെ കൈയില്‍ എത്താനും ഇടയാക്കിയതന്നും ഹര്ജിക്കാരന് ആരോപിച്ചു. ഡിസംബര്‍ 14ന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ജഡ്ജി പി മാധവന് ഉത്തരവിട്ടത്. ഇടുക്കി വിഎസിബി ഡിവൈഎസ്പിയോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ കൈവശമുള്ള പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചതും വാടകയ്ക്ക് കൊടുത്തിട്ടുള്ളതും. മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിലൂടെ പ്രതിമാസം 25000രൂപ വീതം വാടക ഇനത്തില്‍ പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഹര്ജിക്കാരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."