നെടുങ്കണ്ടം എന്‍.സി.സി ബെറ്റാലിയന്‍ യാഥാര്‍ഥ്യമാകുന്നു 21 ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച നെടുങ്കണ്ടം എന്‍.സി.സി ബെറ്റാലിയന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉദ്ഘാടനം 21 ന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കുമെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു.
പുതുതായി ആരംഭിക്കുന്ന എന്‍.സി.സി ബെറ്റാലിയന്‍ ജില്ലയുടെ വിദ്യാഭ്യാസ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്ന് എം.പി പറഞ്ഞു. രാജ്യത്താകെ ആറ് ബറ്റാലിയനുകള്‍ അനുവദിച്ചതില്‍ ഒരെണ്ണമാണ് നെടുങ്കണ്ടത്തിന് ലഭിച്ചത്. കേരളത്തില്‍ വേറേ ബറ്റാലിയനുകള്‍ അനുവദിച്ചിട്ടില്ല.
ഒഡീഷ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കേരളം എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കാണ് ബറ്റാലിയനുകള്‍ അനുവദിച്ചത്. രണ്ടുലക്ഷം വിദ്യാര്‍ഥികളെ എന്‍.സി.സിയില്‍ അംഗങ്ങളാക്കി മാറ്റുന്നതിനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. കോട്ടയം എന്‍.സി.സി ഗ്രൂപ്പിനു കീഴിലാണ് നെടുങ്കണ്ടം ബറ്റാലിയന്‍ ആരംഭിക്കുന്നത്.
ലെഫ്റ്റനന്റ് കേണലിന്റെ മേല്‍നോട്ടത്തിലാണ് നെടുങ്കണ്ടം ബറ്റാലിയന്‍ പ്രവര്‍ത്തിക്കുക. പുതിയ ബെറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറായി നിയമിച്ചിട്ടുള്ള എസ്. വൃന്ദാവന്‍ ചാര്‍ജ്ജെടുത്തിട്ടുണ്ട്. 26 ജീവനക്കാരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടേയ്ക്ക് നിയമിക്കുന്നത്. 3420 കുട്ടികള്‍ക്കാണ് നെടുങ്കണ്ടം ബറ്റാലിയനില്‍ പ്രവേശനാനുമതി. 220 സ്‌കൂള്‍ വിദ്യാര്‍ഥികളും 1200 കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് അഡ്മിഷന്‍. മൂന്ന് വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. രണ്ടു കോടി 29 ലക്ഷം രൂപയും കേന്ദ്രം ഈ ബറ്റാലിയനുവേണ്ടി നീക്കി വച്ചിട്ടുണ്ട്. പരിശീലന ഉപകരണങ്ങള്‍, സ്റ്റോര്‍ ഉപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവ കേന്ദ്രം പ്രത്യേകം അനുവദിക്കും. പുതിയ എന്‍.സി.സി ഓഫീസിലേയ്ക്കാവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലത്ത് പ്രത്യേക പരിശീലനത്തിനായി എന്‍.സി.സി അക്കാദമിയും സ്ഥാപിക്കും. നെടുങ്കണ്ടം ബറ്റാലിയന് വേഗത്തില്‍ അനുമതി നല്‍കിയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖിനെ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിനന്ദിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് എം.എം. മണി, എം.എല്‍.എ മാരായ പി.ജെ.ജോസഫ്, ഇ.എസ്. ബിജിമോള്‍, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."