വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം, കനത്ത സുരക്ഷയില്‍ ജെ.ഡി.ടി
രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും
കോഴിക്കോട്: തെരഞ്ഞെടുപ്പു ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുന്നത് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എജ്യുക്കേഷന്‍ കോംപ്ലക്‌സിലാണ്. വോട്ടുകള്‍ എണ്ണുന്നതിനായി കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
13 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 19നു രാവിലെ എട്ടുമുതല്‍ 13 ഹാളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. പൊലിസിനു പുറമെ സി.ആര്‍.പി.എഫ്, സി.സി.ടി.വി കാമറ തുടങ്ങി കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമേ കോംപൗണ്ടിലേക്കു പ്രവേശനമുള്ളൂ. രാവിലെ എട്ടോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30 കഴിഞ്ഞാല്‍ മെഷീന്‍ വോട്ടുകള്‍ എണ്ണുന്നത് ആരംഭിക്കും. ഒരേ സമയം നിരവധി മെഷീനുകള്‍ എണ്ണാനുള്ള സംവിധാനം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ റൗണ്ട് കഴിയുന്നതിനനുസരിച്ചു ഫലം പുറത്തുവിടും.
രാവിലെ ഏഴോടെത്തന്നെ റിട്ടേണിങ് ഓഫിസര്‍മാര്‍, നിരീക്ഷകര്‍, കൗണ്ടിങ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തും. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള പാസുകള്‍ ഏഴിനു വിതരണം ചെയ്യും. 13 മണ്ഡലങ്ങളില്‍ നിന്നുള്ള ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌റൂമുകളില്‍ നിന്ന് കൗണ്ടിങ് സെന്ററിലെ ടേബിളുകളിലേക്ക് ഓരോ റൗണ്ടിലേക്കുമുള്ളവ എത്തിച്ച ശേഷമാണ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ നടക്കുക.
രാവിലെ 8.10ഓടെ ആദ്യഫലങ്ങള്‍ പുറത്തുവരുന്ന രീതിയിലാണു കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറിനകം അന്തിമഫലം പ്രഖ്യാപിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. എല്ലാ റൗണ്ടും എണ്ണിത്തീര്‍ന്ന ശേഷം റിട്ടേണിങ് ഓഫിസറാണ് അന്തിമഫലം പ്രഖ്യാപിക്കുക.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള ഇ.വി.എം ഉള്‍പ്പെടെ വോട്ടെടുപ്പു സാമഗ്രികള്‍ ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂമുകളിലെത്തിയത്. സംസ്ഥാന പൊലിസ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ ശക്തമായ കാവലിലാണ് ഓരോ സ്‌ട്രോങ്‌റൂമും വോട്ടെണ്ണല്‍ കേന്ദ്രവും.
പൊലിസിന്റെ ഡോഗ് സ്‌ക്വാഡും സ്ഥലത്തുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ നിരീക്ഷകര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിങ് രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി.
പ്രചാരണരംഗത്ത് ഇഞ്ചോടിഞ്ചു പോരാട്ടം നടന്നതിനു പുറമെ, സംസ്ഥാനത്ത് വോട്ടിങ് ശതമാനത്തില്‍ ജില്ലയാണു മുന്നിലുള്ളത്. 81.89 ശതമാനമാണു ജില്ലയില്‍ നടന്ന പോളിങ്.
ജില്ലയില്‍ ആകെയുള്ള 23,59,731 വോട്ടര്‍മാരില്‍ 19,32,482 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ മണ്ഡലം തിരിച്ചുള്ള ശതമാനം ഇങ്ങനെ: വടകര 81.2, കുറ്റ്യാടി 84.97, നാദാപുരം 80.49, കൊയിലാണ്ടി 81.21, പേരാമ്പ്ര 84.89, ബാലുശ്ശേരി 83.06, എലത്തൂര്‍ 83.09, കോഴിക്കോട് നോര്‍ത്ത് 77.82, കോഴിക്കോട് സൗത്ത് 77.37, ബേപ്പൂര്‍ 81.25, കുന്ദമംഗലം 85.5, കൊടുവള്ളി 81.49, തിരുവമ്പാടി 80.42.
ജെ.ഡി.ടിയില്‍ വോട്ടെണ്ണുന്ന ഹാളുകള്‍
വടകര, കുറ്റ്യാടി- ഫിസിയോ തെറാപ്പി കെട്ടിടം താഴെനില
നാദാപുരം- താഴെനില, ഹൈസ്‌കൂള്‍.
കൊയിലാണ്ടി- ഒന്നാംനില, ഹൈസ്‌കൂള്‍.
പേരാമ്പ്ര- രണ്ടാംനില, പ്ലസ്ടു ബ്ലോക്ക്.
ബാലുശ്ശേരി- ഒന്നാംനില, വി.എച്ച്.എസ്.സി കെട്ടിടം.
എലത്തൂര്‍- രണ്ടാംനില, പോളിടെക്‌നിക് കെട്ടിടം.
കോഴിക്കോട് നോര്‍ത്ത്- താഴെനില, പോളിടെക്‌നിക് കെട്ടിടം.
കോഴിക്കോട് സൗത്ത്- താഴെനില, പോളിടെക്‌നിക് കെട്ടിടം.
ബേപ്പൂര്‍- ഒന്നാംനില, ഐ.ടി.സി കെട്ടിടം.
കുന്ദമംഗലം- രണ്ടാംനില, ഹൈസ്‌കൂള്‍.
കൊടുവള്ളി- രണ്ടാംനില അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്.
തിരുവമ്പാടി- മൂന്നാംനില, ഫാര്‍മസി കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."