നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാമിക് കോംപ്ലക്സില്‍ ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
രാവിലെ ആറുമുതല്‍ രണ്ടുവരെ താമരശ്ശേരി ഭാഗത്തു നിന്നു വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കാരന്തൂരില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മെഡിക്കല്‍ കോളജ്, തൊണ്ടയാട് ജങ്ഷന് വഴി നഗരത്തില്‍ പ്രവേശിക്കണം. കോഴിക്കോട് നഗരത്തില്‍ നിന്നു താമരശ്ശേരി ഭാഗത്തേക്കു പോകേണ്ട കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മലാപറമ്പ് ജങ്ഷനില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് ചേവരമ്പലം, ചേവായൂര്‍ ജങ്ഷന്, മെഡിക്കല്‍ കോളജ് കാരന്തൂര്‍ വഴിയാണു പോകേണ്ടത്. വെള്ളിമാടുകുന്ന്, ചെലവൂര്‍, മൂഴിക്കല്‍ സിറ്റി ബസുകള്‍ എന്‍.ജി.ഒ ക്വാട്ടേഴ്സിനു സമീപമാണു യാത്ര അവസാനിപ്പിക്കേണ്ടത്. എന്‍ട്രന്‍സ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു പരീക്ഷാ കേന്ദ്രത്തിനു മുന്‍വശത്തു വിദ്യാര്‍ഥികളെ ഇറക്കി ഇരിങ്ങാടന്‍ പള്ളി റോഡില്‍ പാര്‍ക്ക് ചെയ്യാം.
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു വരുന്ന സ്ഥനാര്ഥികളുടേയും ഏജന്റുകളുടേയും വാഹനങ്ങള്‍ ജെ.ഡി.ടി ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. സിറ്റി ഭാഗത്തു നിന്നു വരുന്ന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പാസ് ലഭിക്കാത്ത തെരഞ്ഞെടുപ്പുമായി ബന്ധമുള്ള വാഹനങ്ങള്‍ കോഴിക്കോട് എന്‍.ജി.ഒ, എ.ആര് ക്യാംപ് റോഡില്‍ ഒരുവശത്തു മാത്രമായി പാര്‍ക്ക് ചെയ്യണം. കുന്ദമംഗലം, താമരശ്ശേരി ഭാഗത്തുനിന്നു വരുന്നവ കോഴിക്കോട് ലോ കോളജ് ഗ്രൗണ്ടിലും ഇരിങ്ങാടന്‍ പള്ളി റോഡിലുമായി പാര്‍ക്ക് ചെയ്യണമെന്നും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."