താനൂരില്‍ സ്കൂള്‍ ബസ് അപകടം; 13 കുട്ടികള്‍ക്കു പരുക്ക്
താനൂര്‍: താനൂര്‍ മുക്കോലയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു.അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. മുക്കോലയിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം പരപ്പനങ്ങാടി തഅ്ലീമുല് ഇസ്ലാം ഓര്‍ഫനേജ് ഹൈസ്കൂളിലെ ബസാണു അപകടത്തില്‍പ്പെട്ടത്. ഇന്നലെ 8.45 നാണു അപകടമുണ്ടായത്.
പരുക്കേറ്റ ആറു കുട്ടികളെ താനൂര്‍ യൂനിറ്റ് ആശുപത്രിയിലും ഏഴു കുട്ടികളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.സ്കൂളിലേക്കു കുട്ടികളുമായി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു അടിയിലൂടെ അനധികൃതമായി കടന്നു പോവുന്നതിനിടക്കു ഡൈവറുടെ അശ്രദ്ധ മൂലം മതിലിലും തുടര്‍ന്നു അടുത്തുണ്ടായിരുന്ന പോസ്റ്റിലുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചക്രങ്ങള്‍ ഊരിത്തെറിച്ചെങ്കിലും ബസ് മറിഞ്ഞില്ല.ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമാണ്.
പുതുതായി വന്ന ഡ്രൈവര്‍ ബസ് റൂട്ടും മറ്റും പരിചയപ്പെടുത്തുന്നതിനു ബസ് ഇയാളെ ഏല്പിക്കുകയായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. എഴുപതോളം വിദ്യര്ഥികളാണു ബസിലുണ്ടായിരുന്നത്. പരുക്കേറ്റ വിദ്യാര്‍ഥികളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കാതെ സ്കൂളിലേക്കു കൊണ്ടു പോയതു രക്ഷിതാക്കളും സ്കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. അപകടത്തില്‍പ്പെട്ട ബസിന്റെ ഫിറ്റ്നസും മറ്റും അന്വേഷിക്കുമെന്നു ജോയിന്റ് ആര്.ഡി.ഒ അഷ്റഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."