HOME
DETAILS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: 15ന് താലൂക്ക് ഓഫീസ് മാര്‍ച്ച്

  
backup
November 04 2016 | 03:11 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81-5

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഭൂമി ഏറ്റെടുക്കാനുളള നടപടിയില്‍ പ്രതിഷേധിച്ചു പ്രദേശവാസികളെ ഉള്‍പ്പെടുത്തി 15നു സമരസമിതി കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട 385 ഏക്കറും പുനരധിവസിപ്പിക്കുന്നതിനുളള 100 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുന്നതിനാണു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. അനാവാശ്യമായ വികസനമാണു കരിപ്പൂരിലേതുന്നും ഒരിഞ്ചു ഭൂമി വിട്ടു നല്‍കില്ലെന്നും അറിയിച്ചാണു സമരസമിതി സമരത്തിനിറങ്ങുന്നത്. സ്ത്രീകളും കുട്ടികളുമടക്കം മാര്‍ച്ചില്‍ പങ്കെടുക്കും
റണ്‍വേ നീളം വര്‍ധിപ്പിക്കുന്നതിന് 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമടക്കം 248 ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടത്. ഇത് ഏറ്റെടുക്കുന്നതിനാണു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയത്. കൂടാതെ, പുനരധിവാസത്തിനായി 80 ഏക്കര്‍ ഭൂമിയടക്കം 328.3 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണു പുതുതായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ വികസനത്തിന് പളളിക്കല്‍ വില്‌ളേജില്‍ നിന്നും റണ്‍വേക്ക് കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നുമാണ് സ്ഥലം എടുക്കുക.
സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസീനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേ നമ്പര്‍ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തുടര്‍ നടപടികള്‍ക്കും മലപ്പുറം കലക്ടറെയും ചുമതലപ്പെടുത്തി. വിപണി വിലയുടെ അടിസ്ഥാനത്തിലായിരിക്കും വികസനത്തിനായി ഭൂമി ഏറ്റെടുക്കുക.


പാലിയേറ്റീവ് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഗവ. പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ 11നു തുടങ്ങുന്ന സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള ഒന്നര മാസത്തെ പാലിയേറ്റീവ് ട്രെയിനിങ് കോഴിസിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജി.എന്‍.എം.ബി.എസ്.സി നഴ്‌സിങ്. ഫീസ് 3



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago