വരള്‍ച്ച തടയാന്‍ കൈകോര്‍ക്കാം
കണ്ണൂര്‍: കനത്ത വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് മഴവെള്ള സംരക്ഷണത്തിന് ജന പങ്കാളിത്തത്തോടെ വിപുലമായ പരിപാടികള്‍ക്ക് ജില്ല ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തിലാണ് ജലസംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ശേഖരിച്ച കണക്കില്‍ ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം നേരിടുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി ഏഴിന് രാവിലെ 10.30ന് മേയര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് എന്‍.എസ്.എസ് വിഭാഗങ്ങള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ തുടങ്ങിയവരുടെ യോഗം ചേരും. ഓരോ പ്രദേശത്തും മഴവെള്ളം ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ യോഗത്തില്‍ തീരുമാനിക്കും. ഇതിനായി വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, കൃഷി വകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവ പ്രത്യേക പ്രായോഗിക പ്രവര്‍ത്തന പരിപാടികള്‍ തയാറാക്കും. പാടശേഖര സമിതി ഭാരവാഹികള്‍, തൊഴിലുറപ്പ് പദ്ധതി ചുമതലയുള്ള ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ഏഴിന് പകല്‍ 12നും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗം ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പുഴ, തോട്, ജലാശയങ്ങള്‍ എന്നിവയുടെ നവീകരണം, ഉപയോഗിക്കുന്നതും അല്ലാത്തവയുമായ കിണര്‍ റീച്ചാര്‍ജിങ്, മഴക്കുഴി നിര്‍മാണം, തടയണയും മണ്‍കയ്യാലയും നിര്‍മിക്കല്‍, വിസിബികളുടെയും ചെക്ക്ഡാമുകളുടെയും അടിയന്തിര അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ചെയ്യും. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം വ്യാപകമായി മഴവെള്ള സംഭരണികള്‍ നിര്‍മിക്കും. ജനങ്ങളില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും വരള്‍ച്ച നേരിടാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ബോധവല്‍ക്കരണത്തിനും പദ്ധതി ലക്ഷ്യമിടുന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."