HOME
DETAILS
MAL
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
backup
November 04 2016 | 04:11 AM
ഭോപ്പാല്‍: സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി എസ് കെ പാണ്ഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഏറ്റുമുട്ടലിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈ്ക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു.
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസം 31 നാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചത്. എന്നാല്‍ ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."