വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
ശരീഫ് കൂലേരി
തൃക്കരിപ്പൂര്‍: ജലഗതാഗത വകുപ്പ് ആയിറ്റി മേഖലാ ഓഫിസിനു കീഴിലുള്ള സ്ലിപ്പ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കാസര്‍കോട് വിജിലന്‍സ് വിങില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആയിറ്റിയിലെ സ്ലിപ്പ് വേ പരിസരത്തുള്ളവരുടെ മൊഴി രേഖപ്പെടുത്തി. ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു സ്ലിപ്പ് വേ നിര്‍മാണം പൂര്‍ത്തിയായതായി കാണിച്ചു സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നു 'സുപ്രഭാതം' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ആയിറ്റിയില്‍ സ്ലിപ്പ് വേ നിര്‍മാണം 2011 നാണ് ആരംഭിച്ചത്. 2013 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ 2016ലും നിര്‍മാണം പൂര്‍ത്തിയായില്ല. നിര്‍മാണം പൂര്‍ത്തിയാക്കി മെക്കാനിക്കല്‍ പരിശോധന നടത്തിയെന്നു കാണിച്ചാണു പദ്ധതി പൂര്‍ത്തീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റു നേടാന്‍ ശ്രമം നടന്നത്. ആയിറ്റി മേഖലയില്‍ നിരവധി ബോട്ടുകളാണ് അറ്റകുറ്റ പ്രവൃത്തിക്കായി കട്ടപുറത്തുള്ളത്.
ആയിറ്റി കടവില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തു വിട്ടുനല്‍കിയ സ്ഥലത്താണു പുഴയില്‍ നിന്നു കരയിലേക്കു ബോട്ടുകള്‍ കയ റ്റാനുള്ള സ്ലിപ്പ്‌വേ നിര്‍മാ ണം. തകരാറിലായ ബോട്ടുകളുടെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികള്‍ ആലപ്പുഴയിലെ ജലഗതാഗത മുഖ്യ കാര്യായത്തില്‍ നിന്നു മെക്കാനിക്കല്‍ ജീവനക്കാരെ കൊണ്ടുവന്നു നടത്തേണ്ട സാഹചര്യത്തിലാണ് ആയിറ്റിയില്‍ സ്ലിപ്പ് വേ നിര്‍മാണത്തിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."