ബി.പി.എല്‍ ലിസ്റ്റില്‍നിന്ന് അനര്‍ഹര്‍ ഒഴിവാകണം: കലക്ടര്‍
കല്‍പ്പറ്റ: ഭക്ഷ്യഭദ്രതാനിയമം 2013 സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കി ലിസ്റ്റില്‍നിന്നു ഒഴിവാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തെറ്റായ വിവരങ്ങള്‍ നല്‍കി നിരവധി കുടുംബങ്ങളാണ് ബി.പി.എല്‍ പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.
ഇത്തരത്തില്‍ ലിസ്റ്റില്‍ വന്നിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സ്വന്തമായി കുടുംബത്തിന് ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവര്‍, 600 സി.സി.യ്ക്കുമേലുള്ള 4 ചക്രവാഹനമുള്ളവര്‍, 25,000 രൂപക്കുമേല്‍ കുടുംബ പ്രതിമാസ വരുമാനമുള്ളവര്‍ തുടങ്ങിയവര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കി ലിസ്റ്റില്‍ നിന്നു ഒഴിവാകണണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."