ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം: ഒ.ബി.സി മോര്‍ച്ച
പാലക്കാട്: പറമ്പികുളം ആളിയാര്‍ അന്തര്‍ സംസ്ഥാനജല കരാര്‍ 2000 മെയ് 30ന് മുന്‍പ് പുതുക്കണമെന്ന വ്യവസ്ഥ കാറ്റില്‍ പറത്തിജില്ലയിലെ കിഴക്കന്‍ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗക്കാരുടെ കുടിവെള്ളം മുട്ടിച്ച് ദുരിതത്തിലാക്കിയതിനു പിന്നില്‍ സംസ്ഥാനത്ത് ഇതുവരെ അധികാരത്തിലിരുന്ന ഇടത്‌വലത് സര്‍ക്കാരുകളും, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരും തമിഴ്‌നാട് സര്‍ക്കാരുമായുണ്ടാക്കിയ രഹസ്യഅജണ്ടയുടെ ഫലമാണെന്നും തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റി കേരളത്തിന് അര്‍ഹതപെട്ട ജലം തമിഴ്‌നാട് കടത്തികൊണ്ടു പോകുന്നതിന് ഇക്കൂട്ടര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ഒ.ബി.സി മോര്‍ച്ച ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
ഇവര്‍ക്കെതിരേ കരാര്‍ ആരംഭിച്ചവര്‍ഷം മുതലുള്ള അഴിമതികളെ കുറിച്ച് ഒരു ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
1970 മെയ് 29നാണ് കരാര്‍ ഒപ്പുവെച്ചതെങ്കിലും 1958 നവംബര്‍ ഒന്‍പതു മുതല്‍ മുന്‍കാലപ്രാബല്യത്തോടു കൂടി ജലവിതരണം നടത്തുവാനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ കരാറിന്റെ കാലാവധി 30 വര്‍ഷമയതിനാല്‍ 2000 മെയ് 30ന് കരാര്‍ പുതുക്കേണ്ടതായിരുന്നു. ഇതില്‍ കേരള സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതുമൂലം ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ, നെന്മാറ, തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ കുടിവെള്ളമില്ലതെ ദുരിതകയത്തില്‍ പെട്ടരിക്കുകയാണ്.ഈ പദ്ധതിയിലൂടെ ചിറ്റൂര്‍ പുഴയിലെത്തുന്ന വെള്ളമാണ് ഈ മേഖലയിലെ ലക്ഷകണക്കിന്ന് സാധാരണക്കാര്‍ക്ക് കുടിവെള്ളത്തിന് എക ആശ്രയം,
എന്നും സംസ്ഥാനത്തെ വരള്‍ച്ച ബാധിത മേഖലയായി ഈ പ്രദേശം മാറുവാന്‍ കാരണം മേല്‍പറഞ്ഞ ഭരണഉദ്യോഗസ്ഥ കൂട്ടുകെട്ട് തമിഴ്‌നാടുമായി ഉണ്ടാക്കിയ അവിഹിത ബന്ധം കാരണമാണ.് .ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നല്‍കുന്ന കാര്യത്തിലും ഭരണാധികാരികള്‍ ഒരു നടപടിയും എടുക്കാത്തതുമൂലം ചിറ്റൂര്‍ താലൂക്കിലുള്‍പെട്ട പെരുമാട്ടി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, നല്ലേപ്പിള്ളി, എലവഞ്ചേരി ,നെല്ലിയാമ്പതി, കെല്ലങ്കോട്, മുതലമട ,തുടങ്ങിയ പഞ്ചായത്തിലെ ജനങ്ങള്‍ കാലാകാലങ്ങളായി വര്‍ഷകാലത്തിലും കുടിവെള്ളത്തിനായി ടാങ്കര്‍ ലോറിയെ കാത്തിരിക്കേണ്ടി വരുന്നു
പാവപെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ ഭരണകര്‍ത്താകള്‍ക്കും, അധികാരികളേയും പ്രതിചേര്‍ത്ത് മനുഷ്യാവകശ കമ്മിഷന്‍ കേസെടുക്കണം.
ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ജലവിതരണത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനായി ആര്‍ബിട്രേഷനെ നിയമിക്കണമെന്ന കരാര്‍ വ്യവസ്ഥയുണ്ടെങ്കിലും തുടക്കം മുതല്‍ അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് വിട്ടുനല്‍കാതിരിന്നിട്ടും ഒരു പരിഹാരമാര്‍ഗ്ഗവും കാണുവാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല എന്നതിലും ദുരുഹതയുണ്ട.്
യോഗം അജയ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. എ.കെ. ഓമനക്കുട്ടന്‍ അധ്യക്ഷനായി. കെ.ജി. പ്രദീപ് കുമാര്‍, ബാബാ കുരിയാട്, സുധാകരന്‍, കെ.സി. സുരേഷ് കുമാര്‍, പി. അംബുജാക്ഷന്‍, എം. മണി, വിജയന്‍, ബാബു ഗോപാലപുരം, കെ.പി. കേശവന്‍, മണിണ്ഠന്‍, എം. വിജയകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."