വടക്കാഞ്ചേരിയില്‍ ഭരണ പ്രതിസന്ധിയില്‍: ആരോപണക്കുരുക്കില്‍ ഇടത് കൗണ്‍സിലര്‍മാര്‍
വടക്കാഞ്ചേരി: പ്രഥമ നഗരസഭ ഭരണം കടുത്ത പ്രതിസന്ധിയിലേക്ക്. സ്ഥിരം സമിതി അധ്യക്ഷ ഉള്‍പ്പെടെ 3 ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഭരണമുന്നണിയായ എല്‍.ഡി.എഫ് വലിയ പ്രതിസന്ധിയിലായി. സി.പി.എം നേതാവും ഇരുപത്തിയേഴാം ഡിവിഷന്‍ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെ കൂടാതെ, പീഢനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച യുവതി കേസ് പിന്‍വലിപ്പിക്കാന്‍ പൊലിസ് സ്റ്റേഷനില്‍ ഇടപെടല്‍ നടത്തുകയും തന്നേയും കുടുംബത്തേയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉന്നയിച്ചിരിക്കുന്നത് അമ്പലപുരം ഡിവിഷന്‍ കൗണ്‍സിലറായ മധു അമ്പലപുരത്തിനെതിരെയാണ്. മറ്റൊരു വിവാദം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍ ലളിതക്കെതിരെയാണ്്. ലളിത മാനേജരായ അമ്പലപുരം ദേശ വിദ്യാലയം സ്‌കൂളിലെ പ്രധാന അധ്യാപിക ടി.എ രജനിയെ അകാരണമായി സസ്‌പെന്റ് ചെയ്ത സംഭവമാണ് വിവാദമായിട്ടുള്ളത്. രക്ഷിതാക്കളോടും അധ്യാപകരോടും മോശമായി പെരുമാറുന്ന ലളിതയെ ചോദ്യം ചെയ്തതാണ് പ്രധാന അധ്യാപികയെ സസ്‌പെന്റ് ചെയ്യുന്നതിലേക്ക് നയിച്ചതെന്ന ആരോപണവുമായി സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എ തന്നെ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."