HOME
DETAILS

മുത്തൂറ്റ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്; സി.ഐ.ടി.യു ഉപരോധം നടത്തി

  
backup
November 04 2016 | 04:11 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

125 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാന്‍സില്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് പ്രധാന ആരോപണം


കുന്നംകുളം: വിവിധ ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കുന്നംകുളം പട്ടാമ്പി റോഡിലുള്ള മുത്തൂറ്റ് ഫിനാന്‍സ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ 9 ന് എത്തിയ പ്രവര്‍ത്തകരും നേതാക്കളും സ്ഥാപനം തുറക്കാനുവദിക്കാതെ ഉപരോധമേര്‍പെടുത്തിയപ്പോള്‍ ജീവനക്കാര്‍ പൊലിസിനെ വിളിച്ചു വരുത്തിയെങ്കിലും പ്രതിരോധം ശക്തമായതോടെ ജീവനക്കാര്‍ തിരിച്ചുപോയി. കേരളത്തിലുടനീളം സി.ഐ.ടി.യു ഉപരോധം പ്രഖ്യാപിച്ചസാ ഹചര്യത്തില്‍ സ്ഥാപനം പൊലിസ് സംരക്ഷണത്തിനായി പ്രത്യേക അനുമതി നേടിയിരുന്നുവെങ്കിലും കുന്നംകുളത്തെ ഉപരോധത്തിന് മുന്നില്‍ ജീവനക്കാര്‍ മുട്ടുമടക്കുകയായിരുന്നു.

125 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാന്‍സില്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചി ല്ലെന്നാണ് പ്രധാന ആരോപണം. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അംഗീകൃത സംവിധാനമില്ല. ജോലി സമയം, അവധി, സ്ഥലമാ റ്റം, പ്രമോഷന്‍ തുടങ്ങിയവ സംബന്ധിച്ച് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ നിലവിലില്ല. ഇവയൊക്കെ തോന്നും വിധം മാറ്റിമറിക്കപ്പെടാറാണ് പതിവെന്നും. ശമ്പളത്തിന്റെ കാര്യത്തിലും വ്യവസ്ഥകളില്ലെന്നും ജീവനക്കാര്‍ പറയുന്നു. 33 വര്‍ഷം സബ് സ്റ്റാഫായി ജോലി ചെയ്തവര്‍ക്ക് പോലും ദിവസം 400 രൂപ പോലും തികച്ച് ശമ്പളമില്ല, പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലമാറ്റം റദ്ദാക്കുക, സസ്‌പെന്‍ഷനുകള്‍ പിന്‍വലിക്കുക സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, മിനിമം വേതനം 18000 രൂപയാക്കി സേവന വേതന വ്യവസ്ഥകള്‍പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘടനയിലെ അംഗങ്ങളായ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേരുന്ന അറിയിപ്പ് വന്ന ദിവസമാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജീവനക്കാരടക്കം 25 പേരെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൂചനാ സമരവും ചര്‍ച്ചകളും നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരേ സമരം തുടരാനാണ് നിര്‍ദേശം. പ്രതിഷേധ സമരം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി.ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി.കെ രവി അധ്യക്ഷനായി. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഷാനു, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എ അസീസ്, സി.പി ബാബു, ടി.എ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago