പട്ടയവും ലൈസന്‍സും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി
തൃശൂര്‍: വലക്കാവ് മേഖലയിലെ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്വാറിവിരുദ്ധ സമിതി അംഗങ്ങള്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസ് കെട്ടിടത്തിനു മീതെ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് സാറാ ജോസഫ്് സമരക്കാരെ സന്ദര്‍ശിച്ചു. കെട്ടിടത്തിനു മീതെ നിലയുറപ്പിച്ച നാല്‍പതോളം സ്ത്രീകള്‍ മന്ത്രി നേരിട്ടെത്താതെ സമരത്തില്‍നിന്നു പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു.
ബുധനാഴ്ച പകല്‍ മൂന്നോടെ കൃഷിമന്ത്രിയുടെ ഓഫീസ് ഉപരോധിച്ച ഇവര്‍ ഇന്നലെ ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലേക്ക് സമരം മാറ്റുകയായിരുന്നു. പട്ടയം റദ്ദ് ചെയ്യാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്ന മന്ത്രി സമരം തുടങ്ങി നാലുമാസമായിട്ടും നിശബ്ദത തുടര്‍ന്നതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. തഹസില്‍ദാരുടെ ഓഫീസ് ഘെരാവോ ചെയ്തിട്ടും പട്ടയം റദ്ദ് ചെയ്യാമെന്ന വാഗ്ദാനം പാലിക്കാന്‍ തയാറായില്ല. കലക്ടറും ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. ക്വാറിയുടമകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ചാണ് സമരം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റിയത്. മലയോര സംരക്ഷണ സമിതിയംഗം ജോബി കൈപ്പാങ്ങന്‍ നേതൃത്വം വഹിച്ചു. ലാലൂര്‍ സംരക്ഷണ സമിതി അംഗം പി.കെ. വാസു, സുനില്‍ ലാലൂര്‍ തുടങ്ങിയവര്‍ സം'വസ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."