ബാല സൗഹൃദ പ്രാദേശിക ഭരണം: ജില്ലയില്‍ നിന്ന് 11 തദ്ദേശ സ്ഥാപനങ്ങള്‍
മലപ്പുറം: 'കില'യില്‍ യൂനിസഫിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ചൈല്‍ഡ് റിസര്‍ച്ച് സെന്റര്‍ ബാല സൗഹൃദ തദ്ദേശ ഭരണ സ്ഥാപനങ്ങളായി ജില്ലയില്‍ നിന്ന് ഒരു നഗരസഭയേയും 10 ഗ്രാമ പഞ്ചായത്തുകളേയും തെരഞ്ഞെടുത്തു. കോട്ടക്കല്‍ നഗരസഭ, നന്നമ്പ്ര, കോഡൂര്‍, മൂര്‍ക്കനാട്, തിരുനാവായ, വള്ളിക്കുന്ന്, പുലാമന്തോള്‍, എടപ്പാള്‍, കുറ്റിപ്പുറം, മങ്കട, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണു തെരഞ്ഞെടുത്തത്.
പ്രൊജക്ട് നടപ്പാക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്തുകളുടെയും കോട്ടക്കല്‍ നഗരസഭയുടെയും അധ്യക്ഷന്മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നവംബര്‍ അഞ്ചിനു രാവിലെ 10.30 നു ജില്ലാ പഞ്ചായത്തില്‍ ചേരും.
ബാല സൗഹൃദ പഞ്ചായത്ത്, നഗരസഭ, കുട്ടികളുടെ അതിജീവനാവകാശം, കുട്ടികളുടെ വികസനാവകാശം, കുട്ടികളുടെ സംരക്ഷണ അവകാശം, കുട്ടികളുടെ പങ്കാളിത്ത അവകാശം തുടങ്ങിയ വിഷയങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും കിലയില്‍ പരിശീലനം നടത്തും. കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്കാന് കില ഫാക്കല്‍റ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."