നാട്ടറിവു നുകരാന്‍ കാരണവരോടൊപ്പം അവര്‍ ഒത്തു കൂടി
മങ്കട: കേരളപ്പിറവിയുടെ ചരിത്രവും നാട്ടറിവുകളുടെ പൈതൃകവുമറിയാന്‍ നാട്ടുകാരണവരോടൊപ്പം വടക്കാങ്ങര ഗവ.യു.പി സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒത്തു കൂടി.
പതിനഞ്ചാം വയസ്സില്‍ ലോകം ചുറ്റാനിറങ്ങി 78ാം വയസ്സിലും ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന മങ്കട വേരുപുലാക്കലിലെ കളത്തിങ്ങല്‍ അബ്ദു ഹാജിയോടൊത്താണ് കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി 'കാരണവരോടൊപ്പം നാടറിയാന്‍' സ്‌നേഹ സംവാദമൊരുക്കിയത്. സ്‌കൂളിന്റെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ 'ഒപ്പം നടക്കാം ഒപ്പം നടത്താം' കാംപയിനിന്റെ ഭാഗമായാണ് വ്യത്യസ്ത പരിപാടി ഒരുക്കിയത്. വിവിധ കാലങ്ങളുടെ അനുഭവസമ്പത്തുള്ള നാട്ടു കാരണവന്‍മാരുമായി ഒത്തുകൂടല്‍ നടത്തും. അഞ്ചു ലോക ഭാഷകള്‍, ഇടകലര്‍ത്തിയാണ് കുട്ടികളുമായി അബ്ദുഹാജി സംവദിച്ചത്. സമ്പൂര്‍ണ്ണ വൈറ്റ് ബോര്‍ഡ് ക്ലാസ് പദ്ധതികളുടെ സമര്‍പ്പണവും നടത്തി. പി.ടി.എ പ്രസിഡന്റ് സി.പി സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ ഷെമീര്‍ രാമപുരം പദ്ധതി അവതരിപ്പിച്ചു. എച്ച്.എം. ഇ.എസ് മാലിനി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.വി അനീസ, ഇ.പി ശുക്കൂര്‍, പി ജാബിര്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."