കാടിയത്തുംകുന്നില്‍ ചെങ്കല്‍ ഖനനം: ക്വാറിയിലേക്ക് പ്രതിഷേധറാലി
വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന കാടിയത്ത് കുന്നില്‍ ചെങ്കല്‍ ഖനനം പാടില്ലെന്ന ആവശ്യവുമായി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. അനന്തായൂര്‍, മാണിയോട്ട് മൂല, നൂഞ്ഞിക്കര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. ക്വാറിക്ക് സമീപം ചേര്‍ന്ന പ്രതിഷേധ യോഗം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഒരു ക്വാറിക്കും പഞ്ചായത്ത് അനുമതി നല്‍കില്ലെന്നും ടീച്ചര്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ സുനില്‍ അധ്യക്ഷനായി. നിലവിലുള്ള ക്വാറി നിര്‍ത്തിവെക്കാന്‍ രേഖാമൂലം സ്റ്റോപ് മെമ്മോ അയച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് ൈ ജസല്‍ പറഞ്ഞു. നിലവില്‍ പാരിസ്ഥിതിക പഠനം നടത്തി മാത്രമേ അനുമതി നല്‍കാവൂ എന്ന കോടതി വിധിയുണ്ടായിട്ടും അത് മറച്ചുവച്ച് ജിയോളജി അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടന്നും ആരോപണമുയര്‍ന്നു. ചെങ്കല്ല് മാഫിയകളെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തുണമെന്നും യോഗം ആവശ്യപ്പെട്ടു.
'എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അനധികൃത ചെങ്കല്‍ മാഫിയയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു ക്വാറിക്ക് സമീപം കൊടി നാട്ടി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ മണ്ണറോട്ട്, സ്ഥിരസമിതി ചെയര്‍മാന്‍ മുഹമ്മദ് പറക്കുത്ത്, സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ തങ്കം, അംഗങ്ങളായ സുരേഷ്, വിജയരാഘവന്‍, ചിത്ര, സലീം, മുസ്‌ലിം ലീഗ് പ്രതിനിധിയായി ആലി, അബ്ദുല്‍ അലി മാസ്റ്റര്‍ (സി.പി.എം), മുരളി, ഷിബു (കോണ്‍ഗ്രസ്), മുത്തുകോയ തങ്ങള്‍ (വെല്‍ഫയര്‍ പാര്‍ട്ടി), നൗഷാദ്, ആസിഫ്, ഇസ്ഹാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."